ബ്യൂനസ് ഐറിസ്: രണ്ടാം നിര ടീമുമായി കോപ്പ അമേരിക്ക ഫുട്‌ബോളിനെത്തിയ മെക്‌സിക്കോയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ചിലി തോല്‍പ്പിച്ചു. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം ശക്തമായി തിരിച്ച് വന്ന് രണ്ട് ഗേളുകള്‍ അടിച്ച് കൂട്ടിയായിരുന്നു ചിലി ജയം സ്വന്തമാക്കിയത്.
അരങ്ങേറ്റ മത്സരം കളിക്കുന്ന പത്തൊന്‍പതുകാരന്‍ നെസ്റ്റല്‍ അരാജോയിലൂടെ ആദ്യം ഗോള്‍ നേടിയത് മെക്‌സിക്കോയാണ്. അരാജോയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഗോളിയെ കാഴ്ചക്കാരനാക്കി വലയ്ക്കുള്ളില്‍ കയറുകയായിരുന്നു. ആദ്യ പകുതി തീരാന്‍ അഞ്ച് മിനി്ട്ട് ശേഷിക്കെയാണ് അരാജോ മെക്‌സിക്കോയെ മുന്നിലെത്തിച്ചത്.
എന്നാല്‍ രണ്ടാം പകുതിയിയില്‍ ഗോള്‍ മടക്കാന്‍ ചിലി കിണഞ്ഞ് ശ്രമിച്ചപ്പോള്‍ കൂടുതല്‍ പ്രതിരോധത്തിലൂന്നിയ മെക്‌സിക്കോ പലപ്പോഴും പരുക്കന്‍ കളിയാണ് പുറത്തെടൂത്തത്. മൊത്തം അഞ്ച് മഞ്ഞക്കാര്‍ഡ് കണ്ട മത്സരത്തില്‍ നാലും മെക്‌സിക്കോ യുവനിരക്ക് നേരെയായിരുന്നു. ഇതിനിടെ 67ാം മിനിറ്റില്‍ കിട്ടിയ അവസരം മുതലെടുത്ത് എസ്താബാന്‍ പാരഡൈസിലൂടെ ചിലി സമനില നേടി. ആറ് മിനിറ്റിന് ശേഷം അര്‍ടൂറോ വിദാലിലൂടെ വീണ്ടും മെക്‌സിക്കോ വല കുലുക്കി ചിലി ജയം സ്വന്തമാക്കി.
കോപ്പയ്ക്ക് മുന്‍പ് നടന്ന ഗോള്‍ഡ് കപ്പ് കിരീടജോതാക്കളെന്ന പെരുമയുമായെത്തിയ മെക്‌സിക്കോക്കെതിരെ വ്യക്തമായ ആധിപത്യം നേടിയാണ് ചിലി ജയിച്ച് കയറിയത്. ഇതോടെ ഉറ്വോഗ്വയുമായുള്ള അടുത്ത മത്സരം ജയിച്ചാല്‍ ചിലിക്ക് രണ്ടാം റൗണ്ടില്‍ കടക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല