ലാപ്ലാറ്റ: അര്‍ജന്റീനയെപ്പോലെ ബ്രസീലിനും കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യമത്സരത്തില്‍ സമനില. ഹാട്രിക് കിരീടം തേടിയെത്തിയ കാനറികളെ വെനസ്വേലയാണ് ഗോള്‍രഹിത സമനിലയില്‍ തളച്ചത്.
ആദ്യപകൂതിയില്‍ കിട്ടിയ നിരവധിയവസരങ്ങള്‍ കളഞ്ഞ് കുളിച്ചാണ് അഞ്ച് വട്ടം ലോകചാംപ്യന്‍മാരായ ബ്രസീല്‍ സമനില വഴങ്ങിയത്. പുത്തന്‍ വാഗ്ദാനം നെയ്മറും, റൊബീഞ്ഞോയും, പ്ലാറ്റോയുമടങ്ങിയ മുന്നേറ്റനിര നിരവധിയാക്രമണങ്ങള്‍ നടത്തിയെങ്കിലും ഒന്നുംതന്നെ ഗോളാക്കാന്‍ പേര്‌കേട്ട ബ്രസീലിയന്‍ യുവനിരക്ക് കഴിഞ്ഞില്ല. അവസരങ്ങള്‍ കളഞ്ഞ് കുളിക്കുന്നതില്‍ പ്ലാറ്റോയായിരുന്നു മുന്നില്‍. 26 ാം മിനിറ്റില്‍ മുന്നിലെത്താന്‍ കി്ട്ടിയ നല്ലയൊരവസരം പ്ലാറ്റോ പാഴാക്കി. നെയ്മര്‍ നല്‍കിയ പാസ് സ്വീകരിച്ച് പ്ലാറ്റോ ഉതിര്‍ത്ത ഷോട്ട് ക്രോസ്ബാറില്‍ തട്ടി മടങ്ങി. 36 ാം മിനിറ്റില്‍ റോബീഞ്ഞോ തൊടുത്ത് വിട്ട ഗോളെന്നുറച്ച ഷോട്ട് വെനസ്വേലയുടെ ഒസ്‌വാള്‍ഡോയുടെ ചുമലില്‍തട്ടി പുറത്ത് പോയി. തുടര്‍ന്ന് ആദ്യ പകുതിയവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ മത്സരത്തിലെ ആദ്യഗോള്‍ നോടാന്‍ കിട്ടിയ അവസും നെയ്മറും പാഴാക്കി
രണ്ടാം പകുതിയില്‍ ഇരു ടീമുകളും സംഘടിത നീക്കങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടു. രണ്ടാം പകുതിയില്‍ ബ്രസീല്‍ കോച്ച് മെനേസസ് റൊബീഞ്ഞോ റാമിരസ് പ്ലാറ്റോ എന്നിവരെ തിരികെ വിളിച്ച് ഫ്രഡിനെയും, ലൂക്കാസിനെയും, എലാനോയും ഇറക്കിയെങ്കിലും നീക്കം ഫലം കണ്ടില്ല. ശനിയാഴ്ച പരാഗ്വയ്‌ക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.
മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകക്കപ്പില്‍ ക്വാര്‍ട്ടറില്‍ കടന്ന പെരുമയുമായെത്തിയ പരാഗ്വായയെ ഇക്വാഡര്‍ ഗോള്‍രഹിത സമനിലയില്‍ കുരുക്കി. മത്സരത്തില്‍ നിരവധിയവസരങ്ങള്‍ പരാഗ്വയ്ക്ക് കിട്ടിയിരുന്നെങ്കിലും ഒന്നും ഗോളാക്കാന്‍ സാധിച്ചില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല