വലന്‍സിയ: സ്പാനിഷ് ലീഗിലെ പ്രധാന എതിരാളിയായ ബാഴ്‌സലോണയെ തകര്‍ത്ത് കോപ ഡെല്‍ റേ കിരീടം റയല്‍ മാഡ്രിഡ് സ്വന്തമാക്കി.
എക്‌സ്ട്രാ ടൈമില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹെഡറില്‍ നിന്നു പിറന്ന ഗോള്‍ റയലിന് വിജയം സമ്മാനിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച സ്പാനിഷ് ലീഗില്‍ സ്വന്തം തട്ടകത്തില്‍ വച്ച് ബാഴ്‌സയെ സമനിലയില്‍ തളയ്ക്കാന്‍ കഴിഞ്ഞതിന്റെ ആവേശവുമായാണ് ഹൊസെ മൗറീഞ്ഞോയുടെ കുട്ടികള്‍ ഇറങ്ങിയത്. മൗറീഞ്ഞോയുടെ കീഴില്‍ റയലിന്റെ ആദ്യ കിരീടമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല