മിനി ബിജു: അസീസിയിലെ വി. ഫ്രാന്‍സിസിന്റെ നാമധേയത്തില്‍ ഉള്ള സെന്റ് ഫ്രാന്‍സിസ് കുടുംബ കൂട്ടായ്മയുടെ വാര്‍ഷികം ഒക്ടോബര്‍ മൂന്നാം തിയതി വിശുദ്ധ കുര്‍ബാനയോടുകൂടി ശ്രീ. ബിജു തോമസിന്റെ ഭവനത്തില്‍ വച്ച് ആഘോഷിച്ചു. വിശുദ്ധ കുര്‍ബാനക്കു ശേഷം നടന്ന വാര്‍ഷിക യോഗത്തില്‍ ചാപ്ലയില്‍ ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് ചാപ്ലയില്‍, യൂണിറ്റ് പ്രസിഡന്റ് ശ്രീ. ടോണി ജോസ്, സെക്രട്ടറി ശ്രീമതി. മിനി ബിജു എന്നിവര്‍ ദീപം തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു. ശ്രീമതി ഷീലാ ജോണ്‍സണ്‍ സദസിന് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് സെക്രട്ടറി മിനി ബിജു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശ്രീമതി സിസ്സി ജോമോന്റെ നേതൃത്വത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം ജൂനിയര്‍ ലെവല്‍, ലീവിങ് ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിക്ടര്‍ ജീന്‍, സാന്ദ്ര എന്നിവരെ പ്രത്യേകം അനുമോദിച്ചു. ശ്രീമതി സെബി ബിജു യൂണിറ്റിലെ ഓരോരുത്തര്‍ക്കും നന്ദി രേഖപ്പെടുത്തി.
തുടര്‍ന്നു നടന്ന സ്‌നേഹ വിരുന്നോടെ യോഗം അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല