മുംബൈ: സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തിയ ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖല ന്യൂ ഇയര്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.
റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ് മേധാവി അനില്‍ അംബാനി മധ്യപ്രദേശിലെ ബാന്ധവ്ഗഡ് ഫോര്‍ട്ടിലാണ് ഇത്തവണ പുതുവത്സര രാവില്‍ ചിലവിടുന്നത്. ഭാര്യയും പഴയകാല ഹിന്ദി നടിയുമായ ടിന അംബാനി, മക്കള്‍ എന്നിവരോടൊപ്പമാണ് അനില്‍ ന്യൂ ഇയര്‍ ആഘോഷിപ്പിക്കുന്നത്. ആറും മലയുമൊക്കെ ചേര്‍ന്ന ബാന്ധവ്ഗഡ് മേഖല ഇന്ത്യയില്‍ ഏറ്റവുമധികം പുലികളുള്ളത് സ്ഥലം കൂടിയാണ്.
ഗോദ്‌റെജ് ഗ്രൂപ്പ് മേധാവി ആദി ഗോദ്‌റെജ് ഭാര്യയോടൊപ്പം പതിവ് പോലെ ഗോവയിലായിരിക്കും ഇത്തവണയും ന്യൂ ഇയര്‍ കൊണ്ടാടുക. എന്നാല്‍ എത്ര ദിവസം ചെലവിടുമെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
റെയ്മണ്ട് ചെയര്‍മാന്‍ ഗൗതം സിംഘാനിയ മഹാരാഷ്ട്രയിലെ അലിബാഗിലെ തന്റെ ഫാംഹൗസിലാണ് പുതുവത്സരം ആഘോഷിക്കുന്നത്. അടുത്ത സുഹൃത്തുക്കളും ഒപ്പമുണ്ടാവും. മൂന്ന് ദിവസത്തെ ആഘോഷപരിപാടികളാണ് സിംഘാനിയ ഒരുക്കിയിരിക്കുന്നത്.
ബിര്‍ള ഗ്രൂപ്പിലെ കുമാര്‍ മംഗലം ബിര്‍ളയും ഭാര്യ നീരജയും യൂറോപ്യന്‍ പര്യടനത്തിന് പോവുകയാണ്. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ മല്‍വീന്ദര്‍ സിങ്ങും യൂറോപ്യന്‍ യാത്രയ്ക്കുള്ള ഒരുക്കത്തിലാണ്.
വീഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ദൂത് ഭക്തിമാര്‍ഗ്ഗത്തിലാണ്. പുതുവര്‍ഷത്തലേന്ന് കുടുംബവുമൊത്ത് തിരുപ്പതി ക്ഷേത്രദര്‍ശനത്തിന് പോവുകയാണ് അദ്ദേഹം. പിറ്റേന്ന് മടങ്ങിയെത്തും.
ഫ്യൂച്വര്‍ ഗ്രൂപ്പ് മേധാവി കിഷോര്‍ ബിയാനിക്കാകട്ടെ ആഘോശങ്ങളിലോന്നും അത്ര താല്പര്യമില്ല. പതിവ് പോലെ അദ്ദേഹം അന്നും ജോലിയില്‍ വ്യാപൃതനാകും. എല്ലാമാസവും അവസാനവും ആദ്യവുമെല്ലാം തനിക്ക് ഒരുപോലെയാണെന്ന പക്ഷക്കാരനാണ് ബിയാനി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല