ന്യൂദല്‍ഹി: ഇന്ത്യയിലെ പ്രമുഖ കോര്‍പ്പറേറ്റ് ബ്രാന്‍ഡുകളുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ ഇന്ത്യന്‍ കമ്പനികളായ ഇന്‍ഫോസിസിനും ടാറ്റയ്ക്കും. ലണ്ടന്‍ ആസ്ഥാനമായ ഒരു കമ്പനി നടത്തിയ പഠനത്തിലാണ് ആഗോള ഭീമന്‍മാരായ ഗൂഗിള്‍ , ഫേസ് ബുക്ക് , നോക്കിയ എന്നിവയെ മറികടന്ന് ഇന്‍ഫോസിസും ടാറ്റയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയത്.
ആദ്യ ഇരുപതില്‍ 12 ഇന്ത്യന്‍ കമ്പനികളാണ് ഇടം നേടിയത്. ലാര്‍സന്‍ & ടോബ്രോ(5) ,സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ(7), ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍സ് ഓഫ് ഇന്‍ഡ്യ(12), ഭാരതി എയര്‍ടെല്‍(13), ഓയല്‍ ആന്‍ഡ് നാച്യുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍(14). ആദിത്യാ ബിര്‍ളാ ഗ്രൂപ്പ്(15), ദ ഒ ബ്‌റോയി ഗ്രൂപ്പ്(16), എച്ച്.ഡി.എഫ്.സി ബാങ്ക്(17), റെഡ്ഡി ലാബോറട്ടറീസ്(18), റാന്‍ബക്‌സി ലാബോറട്ടറീസ്(19)
ജോയന്റ് വെന്‍ച്വര്‍ കമ്പനികളായ മാരുതി സുസുക്കിയും (4), ഹിന്ദുസ്ഥാന്‍ യുണിലിവറും(9) ആദ്യ പത്തിലിടം കണ്ടെത്തി.അതേസമയം ഗൂഗിളും നോക്കിയയും ഫേസ് ബുക്കും പട്ടികയില്‍ മൂന്നും ആറും എട്ടും സ്ഥാനത്താണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല