കോളിവുഡിലെ മാദകസുന്ദരി നമിതയ്ക്ക് ജാക്‌പോട്ട്. എന്തെങ്കിലും ലോട്ടറിയാണ് നമിതയ്ക്ക് അടിച്ചതെന്ന് കരുതരുത്. എന്നാല്‍ ലോട്ടറിയെക്കാളും വലിയൊരു ഭാഗ്യമാണ് നടിയെ തേടിയെത്തിയിരിക്കുന്നത്.
ജയ ടിവിയിലെ ജനപ്രിയ പരിപാടിയായ ജാക്‌പോട്ടിന്റെ അവതാരകയാവാനുള്ള അവസരമാണ് നമിതയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. ഇപ്പോള്‍ പരിപാടി അവതരിപ്പിയ്ക്കുന്ന നദിയാ മൊയ്തുവിനെ മാറ്റി നമിതയെ അവതാരകയാക്കാന്‍ നിര്‍മാതാക്കളുടെ ശ്രമിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെഖുശ്ബു അവതാരകയായിരുന്നപ്പോള്‍ ജാക്‌പോട്ടിന്റെ ടിആര്‍പി റേറ്റിങ് ഉയരങ്ങളിലെത്തിയിരുന്നു. ഖുശ്ബു ഡിഎംകെ പാളയത്തിലേക്ക് നീങ്ങിയതോടെ ജയ ടിവി അവരെ ഒഴിവാക്കിയ നദിയയെ കൊണ്ടുവരികയായിരുന്നു. എന്നാല്‍ നദിയയ്ക്ക് വലിയ തരംഗമൊന്നും സൃഷ്ടിയ്ക്കാന്‍ കഴിയാഞ്ഞതോടെ ജാക്‌പോട്ട് മൂക്കുകുത്തി. ഈ സാഹചര്യത്തിലാണ് നമിതയെ കൊണ്ടുവന്ന് ജാക്‌പോട്ട് കൊഴുപ്പിയ്ക്കാന്‍ ജയ ടിവി ആലോചിയ്ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല