സൂപ്പർ സംവിധായകൻ മണിരത്നം പുതിയ ചിത്രവുമായെത്തുന്നു. ഒകെ കൺമണി എന്നു പേരിട്ടിരിക്കുന്ന ചിത്രം തമിഴ്, മലയാളം ഭാഷകളിലായെത്തുന്ന ചിത്രത്തിലെ ഗാനങ്ങൾ ഉടൻ പുറത്തിറങ്ങും.
ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രത്തിൽ നിത്യ മേനോനാണ് നായിക. ഇരുവരേയും കൂടാതെ പ്രകാശ് രാജ്, പ്രഭു ലക്ഷ്മൺ, രമ്യ സുബ്രമണ്യം, കനിഹ തുടങ്ങിയവരും അഭിനയിക്കുന്നു. വായ് മൂടി പേശുവോം എന്ന ചിത്രത്തിനു ശേഷം ദുൽഖറിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്.
30 വർഷത്തെ ഇടവേളക്കു ശേഷമാണ് മണിരത്നം മലയാളത്തിൽ സിനിമയൊരുക്കുന്നത്. 1984 ൽ മോഹൻലാൽ നായകനായ ഉണരൂ ആണ് മണിരത്നത്തിന്റെ ആദ്യ മലയാള ചിത്രം.
പിസി ശ്രീരാമിന്റെ ഛായാഗ്രഹണവും എആർ റഹ്മാന്റെ സംഗീതവുമാണ് ചിത്രത്തിന്റെ മറ്റു പ്രത്യേകതകൾ. കൂട്ടത്തിൽ റഹ്മാന്റെ മകൻ അമീൻ ആദ്യമായി പിന്നണി പാടുന്നുമുണ്ട്.
മണിരത്നത്തിന്റെ സ്വന്തം നിർമാണ കമ്പനിയായ മദ്രാസ് ടാക്കീസ് നിർമ്മിക്കുന്ന ഒകെ കൺമണി ഏപ്രിലിൽ തിയറ്ററിലെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല