1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2016

ജിജോ: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ലെസ്റ്റര്‍ മെലഡീസ്അവതരിപ്പിക്കുന്ന ‘സംഗീത നിശ 2016’ ജൂണ്‍ മൂന്നിന് നൈലന്റ് വില്ലേജ് ഹാളില്‍ വൈകുന്നേരം അഞ്ചര മണി മുതല്‍ ആരംഭിക്കൂം. കമ്മ്യൂണിറ്റിയുടെ വാര്‍ഷിക ആഘോഷങ്ങളോട് അനൂബന്ധിച്ച് നടക്കുന്ന സംഗീത നിശയില്‍ കോള്‍ചെസ്റ്ററിലെയും പരിസര പ്രദേശങ്ങളിലേയും മലയാളികള്‍ കുടുംബ സമ്മേതം പങ്കെടുക്കൂം.

യുകെയില്‍ നിരവധി സ്റ്റേജുകളില്‍ ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുള്ള ലെസ്റ്റര്‍ മെലഡീസ് നല്ലൊരു സംഗീത വിരുന്നായിരിക്കും ആസ്വാദകര്‍ക്ക് നല്‍കുക. ഗാനമേളയൊടൊപ്പം സ്വാദിഷ്ടമായ ഡിന്നറും കുടുംബ സമ്മേതം ആസ്വദിക്കാനൂള്ള അവസരമാണ് സംഘാടകര്‍ ഒരുക്കുന്നത്.

അഞ്ച് പേര്‍ അടങ്ങിയ ലെസ്റ്റര്‍ മെലഡീസ് ഗാനമേള സംഘം മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ ആലപിക്കൂം. സംഗീത സാഗരമായി മാറിയേക്കാവുന്ന ഈ സായാഹ്നത്തില്‍ പങ്കു ചേരാനായി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ഏവരുടെയും സാന്ന്യദ്ധ്യം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

തോമസ് മാറാട്ടുകളം 0782 812 6981
ഷനില്‍ അനങ്ങരത്ത് 0774 892 8958
രാജി ലിന്റോ 07711 482 236

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.