ചെലവു ചുരുക്കലിന്‍റെ ഭാഗമായി കൌണ്‍സിലുകള്‍ ജീവനക്കാരെ പിരിച്ചു വിടാന്‍ തുടങ്ങുന്നു.നൂറു കണക്കിന് മലയാളികള്‍ അടക്കം പതിനായിരക്കണക്കിന്ആളുകളാണ് പിരിച്ചു വിടല്‍ ഭീഷണി നേരിടുന്നത്.തുടക്കമെന്നോണം
സ്വമേധയ പിരിഞ്ഞു പോകാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ മിക്ക കൌന്സിലുകളും ശേഖരിച്ചു കഴിഞ്ഞു.
എന്നാല്‍ കൌണ്‍സിലിന്റെ ഈ ഓഫറിനു തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.പുതിയ ജോലി കിട്ടാനുള്ള സാധ്യതകള്‍ വിരളമായതിനാല്‍ വളരെ ചുരുക്കം ആളുകളെ സ്വമേധയ പിരിഞ്ഞു പോകാന്‍ ഇഷ്ട്ടപ്പെടുന്നുള്ളൂ.
മൂന്ന് വര്‍ഷത്തിനുള്ളില്‍ 65 മില്ല്യന്‍ പൗണ്ട് ലാഭിക്കാന്‍ ബിര്‍മിംഗ്ഹാമിനടുത്തുള്ള വാല്സാല്‍ കൌണ്‍സിലിനു 400 പേരെ ഒഴിവാക്കേണ്ടതുണ്ട്.എന്നാല്‍ സ്വയം പിരിഞ്ഞു പോകാന്‍ തയ്യാറായിരിക്കുന്നത് 165 പേര്‍ മാത്രമാണ്.
ബാക്കിയുള്ള ആളുകളെ കണ്ടെത്താന്‍ കൌണ്‍സില്‍ അധികൃതര്‍ ഇപ്പോള്‍ അഭിമുഖം നടത്തി വരികയാണ്.വര്‍ഷങ്ങളായി തങ്ങള്‍ ചെയ്യുന്ന ജോലി നിലനിര്‍ത്താന്‍ വീണ്ടും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ട ഗതികേടിലാണ് മലയാളികള്‍ അടക്കമുള്ള നൂറുകണക്കിന് ജീവനക്കാര്‍.ഈ കടമ്പ കടക്കുന്നവര്‍ക്ക് മാത്രമേ ജോലിയില്‍ തുടരാന്‍ സാധിക്കൂ.ഇന്റര്‍വ്യൂവില്‍ പരാജയപ്പെടുന്നവര്‍ക്ക് കൌണ്‍സില്‍ ജോലി ഒരു ഓര്‍മയായി മാറും.
ബ്രിട്ടനിലെ മിക്ക കൌന്സിലുകളിലെയും ജീവനക്കാരുടെ അവസ്ഥ ഇത് തന്നെയാണ്.ആയിരക്കണക്കിന് മലയാളി സോഷ്യല്‍ വര്‍ക്കര്‍മാരാണ് യു കെയില്‍ അങ്ങോളമിങ്ങോളമുള്ള വിവിധ കൌന്‍സിലുകളില്‍ ജോലി ചെയ്യുന്നത്.രണ്ടായിരത്തിന്റെ ആദ്യ പകുതിയില്‍ കൌന്‍സിലുകളില്‍ നേരിട്ട് ജോലി കിട്ടി കുടിയേറിയവരാണ് ഭൂരിപക്ഷം മലയാളികളും .കൌണ്‍സില്‍ ജോലിയിലെ ഭദ്രതയും സാമ്പത്തിക മെച്ചവും വിശ്വസിച്ച് ഇവരില്‍ നല്ലൊരു ശതമാനം പേരുടെ പങ്കാളികളും സുരക്ഷിതവും മെച്ചവുമായ ജോലി നേടിയിരുന്നില്ല. മോര്‍ട്ട്ഗേജ് അടവും മറ്റു ചിലവുകളുമായി നല്ലൊരു തുക പ്രതിമാസം ചിലവാക്കെണ്ടാതുണ്ട്.ഉള്ള ജോലി നഷ്ട്ടപ്പെട്ടാല്‍ എങ്ങിനെ കാര്യങ്ങള്‍ ഓടിക്കും എന്ന അങ്കലാപ്പിലാണ് ഭൂരിപക്ഷം പേരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല