കന്യാകത്വവും വിവാഹമോചനവും തമ്മില്‍ ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ അതാരും തള്ളിക്കളയില്ല. ഭാര്യ കന്യകയല്ലെന്ന് ബോധ്യമായാല്‍ പുരുഷന്മാര്‍ വിവാഹമോചനത്തിന് ശ്രമിക്കുന്നത് അത്ര പുതിയ വാര്‍ത്തയൊന്നുമല്ല. എന്നാല്‍ കൗമാര പ്രായത്തില്‍ കന്യാകാത്വം നഷ്ടപ്പെട്ടാല്‍ വിവാഹമോചിതയാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന പുതിയ പഠന വെളിപ്പെടുത്തലുമായി ഒരു യൂണിവേഴ്സിറ്റി രംഗത്തെത്തിയിരിക്കുന്നു.
യൂണിവേഴ്സിറ്റി ഓഫ് ലോവ നടത്തിയ പഠനത്തില്‍ കൗമാരപ്രായത്തില്‍തന്നെ രതിയിലേര്‍പ്പെട്ടിട്ടുള്ള 31 ശതമാനം പെണ്‍കുട്ടികളും അഞ്ച് വര്‍ഷത്തിനുള്ളില്‍ വിവാഹമോചനം നേടുന്നതായി പഠനം തെളിയിച്ചു. കൗമാരത്തില്‍തന്നെ രതിയിലേര്‍പ്പെട്ടിട്ടുള്ള 47 ശതമാനം പെണ്‍കുട്ടികള്‍ പത്ത് വര്‍ഷത്തിനുശേഷം വിവാഹമോചനം നേടുന്നതായും പഠനം തെളിയിക്കുന്നു. അതേസമയം കൗമാരപ്രായത്തില്‍ രതിയിലേര്‍പ്പെടാത്ത പെണ്‍കുട്ടികളില്‍ അഞ്ച് വര്‍ഷത്തിനുശേഷം വിവാഹമോചനം തേടുന്നത് വേറും 15 ശതമാനം മാത്രമാണ്. പത്ത് വര്‍ഷത്തിനുശേഷം 27 ശതമാനം പേര്‍ മാത്രമാണ് വിവാഹമോചനം നേടുന്നത്.
വിവാഹത്തേയും കുടുംബത്തെയും കുറിച്ചുള്ള മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഏതാണ്ട് 3,793 വിവാഹമോചിതകളായ സ്ത്രീകളെ വെച്ചുനടത്തിയ പഠനത്തിലാണ് ഇക്കാര്യം ബോധ്യമായതെന്ന് ആന്റണി പെയ്ക്ക് പറഞ്ഞു. കന്യാകാത്വവുമായി ബന്ധപ്പെട്ട് ആയിരിക്കില്ല അവരുടെ വിവാഹമോചനമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. മറ്റേതെങ്കിലും കാരണങ്ങളായിരിക്കും വിവാഹമോചനത്തില്‍ കലാശിക്കാന്‍ കാരണം. ചിലപ്പോല്‍ കാരണം നിസാരമായിരിക്കുമെന്നും പറയുന്നുണ്ട്.
16 വയസിന് മുമ്പ് രതിയിലേര്‍പ്പെട്ട പെണ്‍കുട്ടികളാണ് വിവാഹമോചനം നേടാന്‍ താല്‍പര്യപ്പെടുന്നതെന്നും പഠനം വ്യക്തമാക്കുന്നു. മുപ്പത്തിയൊന്ന് ശതമാനം പെണ്‍കുട്ടികള്‍ക്കും തങ്ങളുടെ കൗമാരപ്രായമത്തില്‍തന്നെ കന്യകാത്വം നഷ്ടപ്പെടുന്നുണ്ട്. ഇവരില്‍ പലര്‍ക്കും വിവാഹത്തിന് മുമ്പുതന്നെ ഒരുപാട് പങ്കാളികളും ഉണ്ടാകുമെന്നും വ്യക്തമാണ്. ഇതെല്ലാമാണ് വിവാഹമോചനത്തിലേക്ക് നയിക്കുന്നതെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ഒരുപാട് പങ്കാളികളുമായുള്ള രതിബന്ധങ്ങളും അതുണ്ടാക്കുന്ന മാനസിക സങ്കര്‍ഷങ്ങളും മറ്റുമായിരിക്കും വിവാഹമോചനത്തിലേക്ക് നയിക്കുന്നതെന്നാണ് പഠനം നടത്തിയ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല