1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2017

സഖറിയ പുത്തന്‍കളം: ക്‌നാനായ ചാപ്ലയന്‍സിയില്‍ നോമ്പ്കാല ധ്യാനം നയിക്കുന്നത് ഫാ എബ്രഹാം വെട്ടുംവേലില്‍ എംഎസ്എഫ്എസ്. മാഞ്ചസ്റ്റര്‍ ആഗോള കത്തോലിക്കര്‍ ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഉയിര്‍പ്പിന്റെയും ഓര്‍മ്മയാചരിക്കുന്നതിനു മുന്നോടിയായി വലിയ നോമ്പ് ആചരിക്കുന്ന വേളയില്‍ ക്‌നാനായ ചാപ്ലിയന്‍സിയില്‍ വലിയ നോമ്പ് നടത്തപ്പെടുന്നു. ഏപ്രില്‍ രണ്ടിന് (ഞായറാഴ്ച) രാവിലെ ഒന്‍പതര മുതല്‍ വൈകുന്നേരം ആറര വരെ വിഥിന്‍ഷോയിലെ സെന്റ്. ജോണ്‍സ് ആര്‍സി ്രൈപമറി സ്‌കൂളിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും പാതയില്‍ സഞ്ചരിക്കുന്ന വലിയ നോമ്പ് വേളയില്‍ തികഞ്ഞ ദൈവ പണ്ഡിതനും ധ്യാന ഗുരുവുമായ എം.എസ്.എഫ്.എസ് സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ ഫാ. എബ്രഹാം വെട്ടുവേലിയാണ് ധ്യാനം നയിക്കുന്നത്. കോട്ടയം അതിരമ്പുഴയിലെ കാരിസ് ഭവന്‍ ധ്യാന കേന്ദ്രത്തിലെ മുന്‍ ഡയറക്ടര്‍ ആയ ഫാ. എബ്രഹാം വെട്ടുവേലി നിലവില്‍ റോമിലാണ് സേവനമനുഷ്ഠിക്കുന്നത്.

വചന പ്രഘോഷണ വേദിയിലെ മികച്ച പ്രഭാഷകനും ഗഹനമായ വിഷയങ്ങള്‍ ലളിതമായ ഭാഷയില്‍ ബൈബിള്‍ വ്യാഖ്യാനം നല്‍കുന്ന ഫാ. എബ്രഹാം വെട്ടുവേലിയുടെ ധ്യാനത്തില്‍ പങ്കു കൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ വികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുര ക്ഷണിക്കുന്നു.

ഏപ്രില്‍ രണ്ടിന് രാവിലെ ഒമ്പതര മുതല്‍ വൈകുന്നേരം ആറര വര വിതിന്‍ഷോയിലെ സെന്റ് ജോണ്‍സ് ആര്‍ സി പ്രൈവറി സ്‌കൂളിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.