ഹവാന: 1959നു ശേഷം ഇതാദ്യമായി ക്യൂബയിലെ ജനങ്ങള്‍ക്ക് സ്വകാര്യസ്വത്തിന് അനുമതി. പൗരന്‍മാര്‍ക്ക് വീടും സ്ഥലവും വാങ്ങാനും കൈമാറ്റംചെയ്യാനും അനുമതി നല്‍കാനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ അമ്പത് വര്‍ഷമായി ക്യൂബന്‍പൗരന്‍മാര്‍ക്ക് സ്വത്തുക്കളും വീടും തങ്ങളുടെ മക്കള്‍ക്ക് നല്‍കാന്‍ മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. എന്നാല്‍ സ്വകാര്യസ്വത്ത് അനുവദിച്ചെങ്കിലും സ്വത്തുക്കള്‍ നിയന്ത്രണമില്ലാതെ സമ്പാദിക്കുന്നത് അനുവദിക്കില്ലെന്ന് പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ വ്യക്തമാക്കി.
നേരത്തേ കൂടുതല്‍ പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരാന്‍ ക്യൂബ തീരുമാനിച്ചിരുന്നു. സമയബന്ധിതമായ പരിഷ്‌ക്കരണം വേണമെന്നാണ് റൗള്‍ വ്യക്തമാക്കിയത്. ഭരണാധികാരികളുടെ കാലാവധി പത്തുവര്‍ഷമായി ചുരുക്കണമെന്നതും പരിഷ്‌ക്കരണ നിര്‍ദ്ദേശങ്ങളില്‍ പെടുന്നു.
പാര്‍ട്ടി നേതൃത്വം സ്വയം വിമര്‍ശനം നടത്താന്‍ തയ്യാറാകണമെന്നും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും രാജ്യപുരോഗതിക്കും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും റൗള്‍ കാസ്‌ട്രോ വ്യക്തമാക്കിയിട്ടുണ്ട്.
സാമ്പത്തിക രംഗത്തും സമൂലമാറ്റം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും റൗള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാമ്പത്തിക രംഗത്ത് കൂടുതല്‍ സ്വാകാര്യ നിക്ഷേപങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല