സ്വന്തമായി ഒരു ക്രഡിറ്റ് കാര്‍ഡ് എങ്കിലും ഇല്ലാത്ത ഒരാള്‍ പോലും യു കെയിലെ മലയാളികള്‍ക്കിടയില്‍ ഉണ്ടാവില്ല.അത്യാവശ്യ സമയത്ത് ഉപകാരിയാവുമെങ്കിലും ഈ പ്ലാസ്റ്റിക് പണം പലപ്പോഴും നമ്മെ കുരുക്കില്‍ ചാടിക്കുകയാണ് പതിവ്.ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി അര ശതമാനത്തില്‍ തുടരുമ്പോഴും ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്ക് ഇരുപതു ശതമാനത്തിനടുത്ത് ആണ്.സമയത്ത് പണം തിരികെ അടച്ചില്ലെങ്കില്‍ മുടിയാന്‍ വേറെ മാര്‍ഗമൊന്നും വേണ്ടന്ന് പ്രത്യേകം പറയേണ്ടതില്ലലോ.ഇതിനു പുറമെയാണ് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ വച്ച് നടക്കുന്ന തട്ടിപ്പുകള്‍.
ക്രഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട് സാധാരണ നടക്കാറുള്ള ചില തട്ടിപ്പുകളാണ് താഴെ പറയുന്നത്.
1 വിസ ക്രഡിറ്റ് കാര്‍ഡ് സ്‌കാം
നിങ്ങളുടെ ഫോണ്‍ റിംങ് ചെയ്യുന്നു. എടുത്തുനോക്കിയപ്പോള്‍ മറുവശത്ത് വിസ അല്ലെങ്കില്‍ മാസ്റ്റര്‍ കാര്‍ഡില്‍ നിന്നോ ആണെന്ന് പറയും. വിളിക്കുന്നയാള്‍ നിങ്ങളെ വിശ്വസിപ്പിക്കാനായി ഒരു ബാഡ്ജ് നമ്പറും പറയും. ഒരു അസാധാരണ വാങ്ങല്‍ രീതികാരണം നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡില്‍ നിന്നും കുറച്ചുപണം കുറയുമെന്ന് അവര്‍ നിങ്ങളോട് പറയും. ഏതെങ്കിലും ഒരു കമ്പനിയില്‍ നിന്നും ഒരു പ്രത്യേക സാധനം വാങ്ങിയോ എന്നും ചോദിക്കും. നിങ്ങള്‍ ഇല്ലെന്ന് പറയും. അപ്പോള്‍ നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡില്‍ നിന്നും അതിന്റെ പണം ഈടാക്കുമെന്ന് വിളിക്കുന്നയാള്‍ പറയും. അയാളുടെ വാക്കിന് വിശ്വാസ്യത വര്‍ധിക്കാനായി ബില്‍ നമ്പറും പറയും. അപ്പോള്‍ നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങാനിടയായതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അവരോട് ബന്ധപ്പെടാനായി നിങ്ങള്‍ക്ക് ഒരു ഫോണ്‍ നമ്പറും നല്‍കും.
ആദ്യം കേള്‍ക്കുമ്പോള്‍ ഇതെല്ലാം സത്യസന്ധമാണെന്ന് തോന്നും. അതിനാല്‍ നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് നമ്പരും കാര്‍ഡിന്റെ പിറകിലുള്ള മൂന്നക്ക കോഡ് വെരിഫിക്കേഷനായി നല്‍കാന്‍ പറയും. പിന്നെയൊന്നും ആലോചിക്കാതെ അത് നല്‍കുകയും ചെയ്യും. നിങ്ങള്‍ നമ്പര്‍ നല്‍കിയോ പിന്നെ നിങ്ങളുടെ പണത്തെക്കുറിച്ച് ഓര്‍ക്കാതിരിക്കുന്നതാണ് നല്ലത്.
ഇത് എങ്ങനെ ഒഴിവാക്കാമെന്നല്ലേ, കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും ആര്‍ക്കും നല്‍കരുത് എന്നാണ് ആദ്യം പറയാനുള്ളത്. പിന്നെ ഇത്തരം കോളുകള്‍ വന്നാല്‍ നിങ്ങളുടെ കാര്‍ഡിന്റെ പിറകിലുള്ള ഫോണ്‍ നമ്പറില്‍ വിളിച്ച് കോള്‍ സത്യസന്ധമാണെന്ന് ഉറപ്പുവരുത്തുക.
കാര്‍ഡ് സ്വിമ്മിംങ്
ഇത് വളരെ സാധാരണമായി നടക്കാറുള്ള തട്ടിപ്പാണ്. നിങ്ങള്‍ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം എടുക്കുന്നു. കാര്‍ഡ് റീഡറിനടുത്തായി ഒരു പ്രത്യേക ഉപകരണം വയ്ക്കും. ഇത് നിങ്ങളുടെ കാര്‍ഡ് നമ്പര്‍ മനസിലാക്കി വയര്‍ലസായി അത് വച്ചയാള്‍ക്ക് കൈമാറും. ഈ നമ്പര്‍ ഉപയോഗിച്ച് കള്ളന്‍മാര്‍ വ്യാജ കാര്‍ഡ് നിര്‍മ്മിക്കും.
മിഷ്യനൊപ്പം ഒരു ഒളി ക്യാമറയുമുണ്ടാകും. ഈ ഒളിക്യാമറ നിങ്ങളുടെ പിന്‍നമ്പര്‍ ഒപ്പിയെടുക്കും. അടുത്ത തവണ നിങ്ങള്‍ പണം എടുക്കുമ്പോള്‍ ബാലന്‍സ് കാണാത്തപ്പോഴാണ് നിങ്ങള്‍ തട്ടിപ്പ് നടന്നെന്ന് മനസിലാക്കുക.
ഇത് ഒഴിവാക്കാനായി എ.ടി.എം കൗണ്ടര്‍ വിശദമായി പരിശോധിച്ചശേഷമേ പണം പിന്‍വലിക്കാവൂ. കാര്‍ഡ് റീഡറിനടുത്ത് എന്തെങ്കിലും അറ്റാച്ച് ചെയ്തിട്ടുണ്ടോ, അല്ലെങ്കില്‍ കൗണ്ടറിനടുത്ത് ആരെങ്കിലും നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കുക. ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം പണമെടുക്കുക.
എന്‍വലപ്പ് സ്‌കാം
ബാങ്കിന്റെ സെക്യൂരിറ്റി വിഭാഗത്തില്‍ നിന്നാണെന്നും പറഞ്ഞ് നിങ്ങള്‍ക്കൊരു കോള്‍ വരുന്നു. നിങ്ങളുടെ കാര്‍ഡുമായി ബന്ധപ്പെട്ട് ചില തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അത് പരിഹരിക്കാനായി അവര്‍ നിങ്ങളെ സഹായിക്കാമെന്നും പറയും.
നിങ്ങളുടെ കാര്‍ഡിനൊപ്പം പിന്‍ നമ്പറും, സ്ഥലവും എഴുതിയ ഒരു പേപ്പറും പൊതിഞ്ഞ് നിങ്ങളുടെ കൊറിയര്‍ സമ്പാദകന്റെ കൈവശം കൊടുക്കണമെന്ന് പറയും. തട്ടിപ്പിനെ കുറിച്ച് ഒന്നും അറിയാത്ത കൊറിയറുകാരന്‍ ഈ രേഖകള്‍ തട്ടിപ്പുനടത്തുന്നയാള്‍ക്ക് നല്‍കുകയും ചെയ്യും. ഇത് ഉപയോഗിച്ച് തട്ടിപ്പുകാരന്‍ നിങ്ങളുടെ പണം തട്ടിയെടുക്കയും ചെയ്യും.
ഇത്തരം ഫോണ്‍കോളുകള്‍ നിങ്ങള്‍ക്ക് ലഭിച്ചാല്‍ ഉടന്‍ കാര്‍ഡ് എടുത്ത സ്ഥാപനത്തിന്റെ ഒഫീഷ്യല്‍ നമ്പറിലേക്ക് വിളിക്കുക.
കോള്‍- ടാഗ് സ്‌കാം
ആള് മാറി നിങ്ങള്‍ക്കൊരു സാധനം നല്‍കിയെന്നും പറഞ്ഞ് ഒരു കമ്പനിയില്‍ നിന്നാണെന്ന ഭാവത്തില്‍ ഒരാള്‍ നിങ്ങളെ വിളിക്കുന്നു. നിങ്ങള്‍ അത് തിരിച്ചുനല്‍കണമെന്നും അവര്‍ ആവശ്യപ്പെടും. അതിനായി ഒരു പ്രത്യേകതരം കൊറിയര്‍ ഇവര്‍ ആവശ്യപ്പെടും. ഇതാണ് കോള്‍ ടാഗ് എന്നറിയിപ്പെടുന്നത്.
കോളര്‍ ഈ കമ്പനിയുടേതോ, ഈ സാധനം അയാളുടേതോ ആയിരിക്കില്ല. നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ ഈ സാധനം വാങ്ങി അത് അയാളുടെ തന്നെ അഡ്രസില്‍ എത്തിക്കണമെന്ന് നിര്‍ദേശിച്ചതായിരിക്കാം. പക്ഷേ ഈ സാധനത്തിന്റെ ചാര്‍ജ് ഈടാക്കപ്പെട്ടത് നിങ്ങളുടെ കയ്യില്‍നിന്നുമായിരിക്കും.
ഇതിന് വെറുതെ ഈ കൊറിയറിനെകുറ്റം പറയറേണ്ട. അയാള്‍ ഇക്കാര്യം അറിഞ്ഞിട്ടുപോലുമുണ്ടാവില്ല.
ഇതുപോലൊരു കോള്‍ ലഭിച്ചാല്‍ തിരിച്ചുവിളിക്കാന്‍ നമ്പര്‍ ആവശ്യപ്പെടുക. എന്നിട്ട് കമ്പനിയില്‍ വിളിച്ച് ഇങ്ങനെയൊരു സംഭവമുണ്ടോ എന്ന് ചോദിക്കുക.
കാര്‍ഡ് നിലവിലില്ലെന്ന് പറഞ്ഞ് തട്ടിപ്പ്
ബാങ്ക് ഇടപാടുകള്‍ പരിശോധിക്കുന്നതിനിടെ ചില സംശയകരമായ ഇടപാടുകള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നു. നിങ്ങള്‍ വാങ്ങാത്ത ഏതോ സാധനത്തിന് പണം നല്‍കിയതോ മറ്റോ. നിങ്ങള്‍ ഉടന്‍ ബാങ്കിലേക്ക് വിളിക്കും. അപ്പോള്‍ നിങ്ങളുടെ കാര്‍ഡ് നിലവില്ലെന്നായിരിക്കും അവിടെ നിന്നുള്ള മറുപടി. ആര്‍ക്കോ നിങ്ങളുടെ കാര്‍ഡോ അതിന്റെ വിശദാംശങ്ങളും ലഭിച്ചിട്ടുണ്ടെന്നും അവരാണ് പര്‍ച്ചേസ് ചെയ്യുന്നതെന്നും നിങ്ങള്‍ക്ക് മനസിലാക്കാം.
എല്ലാറ്റിനുമുപരി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കുക. നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ മറ്റാരെയും അനുവദിക്കരുത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല