ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പ് കിരീടം അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കുമെന്ന് റോബോട്ടിന്റെ പ്രവചനം. കാന്റര്‍ബറി യൂണിവേഴ്‌സിറ്റിയിലെ ഇക്രം എന്നു പേരുള്ള റോബോട്ടാണ് പ്രവചനം നടത്തിയത്.
പൂള്‍ എ യില്‍ ആസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാന്റ്, സ്‌കോട്‌ലന്റ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പിന് ഇറങ്ങുന്നത്.
ലോകകപ്പില്‍ മത്സരിക്കുന്ന 14 രാജ്യങ്ങളുടേയും പതാകകള്‍ പഠിച്ചാണ് ഇക്രം തന്റെ നിഗമനത്തിലെത്തിയത്. അവസാന റൗണ്ടിലെത്തിയ ഇന്ത്യ, വെസ്റ്റ്ഇന്‍ഡീസ്, സ്‌കോട്‌ലന്റ്, ന്യൂസിലന്റ് എന്നീ രാജ്യങ്ങളെ അഫ്ഗാനിസ്ഥാന്‍ മറികടക്കുകയായിരുന്നു.
2010 ഫുട്‌ബോള്‍ ലോകകപ്പ് പ്രവചിച്ച് പ്രശസ്തനായ പോള്‍ എന്ന നീരാളിയാണ് ഇക്രമിനെ നിര്‍മ്മിക്കാന്‍ തനിക്ക് പ്രചോദനമായതെന്ന് എഡ്വോര്‍ഡോ സാന്‍ഡൊവല്‍ പറഞ്ഞു. കാന്റര്‍ബറി യൂണിവേഴ്‌സിറ്റിയിലെ പി,എച്ഡി വിദ്യാര്‍ഥിയാണ് സാന്‍ഡൊവല്‍.
ശനിയാഴ്ച ശ്രീലങ്ക ന്യൂസിലാന്റിനെ നേരിടുന്നതോടെ ലോകകപ്പിന് തുടക്കമാകും. ന്യൂസിലാന്റിലും ഓസ്‌ട്രേലിയയിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല