ഏകദേശം 2000 വര്‍ഷം പഴക്കമുള്ള ക്രിസ്തുവിന്റേതെന്ന് സംശയിക്കുന്ന രേഖാചിത്രം സംസാരവിഷയമാകുന്നു. 2005നും 2007നും ഇടയ്ക്കാണ് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ ഈയത്തില്‍ തീര്‍ത്ത പ്ലേറ്റില്‍ രൂപം കണ്ടെത്തിയത്. ഇത് ക്രിസ്തുവിന്റെത് തന്നെയാണോ എന്ന കാര്യം ബൈബിള്‍ ചരിത്രകാരന്‍മാര്‍ പരിശോധിക്കുന്നുണ്ട്.
പരിശുദ്ധ നഗരമായ ജോര്‍ദാനിലെ ഒറ്റപ്പെട്ട പ്രവിശ്യയിലെ ഗ്രാമത്തില്‍ നിന്നാണ് ഈയത്തില്‍ തീര്‍ത്ത ഈ പ്ലേറ്റ് കണ്ടെടുത്തത്. ഒരു സിം കാര്‍ഡിനേക്കാളും ചെറിയതാണ് രൂപം അടങ്ങിയ പ്ലേറ്റ്. വര്‍ഷങ്ങള്‍ പഴക്കമുള്ളതായതുകൊണ്ടുതന്നെ രൂപം ആരുടേതാണ് എന്ന് നിര്‍ണയിക്കാന്‍ ചരിത്രകാരന്‍മാര്‍ക്ക് കഴിയുന്നില്ല.
ഈയത്തില്‍ തീര്‍ത്ത ചിത്രങ്ങളും എഴുത്തുകളും അടങ്ങിയ ഏതാണ്ട് 70 ഓളം പേജുകളും 2005നും 2007നുമിടയില്‍ കണ്ടെത്തിയിട്ടുണ്ട്. യേശുവിനെ കുരിശിലേറ്റിയതിന് ഏതാണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കാം ഇത്തരം വസ്തുക്കള്‍ നിര്‍മ്മിച്ചതെന്നാണ് ചരിത്രകാരന്‍മാരുടെ നിഗമനം. ഹീബ്രു ഭാഷയില്‍ ‘ ഇസ്രായേലിന്റെ രക്ഷകന്‍’ എന്ന് എഴുതിയ വാക്യവും കണ്ടെത്തിയിട്ടുണ്ട്.
ക്രൂശിപ്പിക്കപ്പെട്ടതിനുശേഷം ക്രിസ്തുവിന്റെ പിന്‍ഗാമികളാകാം ഇത്തരം രേഖകളും ചിത്രങ്ങളും നിര്‍മ്മിച്ചതെന്ന് ജോര്‍ദാനിലെ പുരാവസ്തു വകുപ്പിലെ ഡയറക്ടര്‍ സിയാദ് അല്‍ സാദ് പറഞ്ഞു. നിലവില്‍ ലഭിക്കുന്ന സൂചനകള്‍ ആശാവഹമാണെന്നും കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അല്‍ സാദ് അഭിപ്രായപ്പെട്ടു. നിലവില്‍ ഈ പ്ലേറ്റുകള്‍ ഇസ്രായേലിലെ അറബ് ഗ്രാമത്തില്‍ താമസിക്കുന്ന ഹസന്‍ സയദയുടെ കൈയ്യിലാണ്. ഈ രേഖകള്‍ വില്‍ക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. എന്നാല്‍ പരിശോധനയ്ക്കുവേണ്ടി രണ്ട് സാമ്പിളുകള്‍ ഇംഗ്ലണ്ടിലേക്കും സ്വിറ്റ്‌സര്‍ലന്റിലേക്കും അയച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല