സക്കറിയ പുത്തന്‍കുളം: ക്രിസ്റ്റല്‍ ജൂബിലിക്ക് ആവേശമായി വിശിഷ്ടാതിഥികള്‍ എത്തിതുടങ്ങി. ശനിയാഴ്ച നടക്കുവാന്‍ പോകുന്ന ക്രിസ്റ്റല്‍ ജൂബിലിക്ക് ആവേശമായി വിശിഷ്ടാതിഥികള്‍ എത്തിതുടങ്ങി.ക്രിസ്റ്റല്‍ ജൂബിലി കണ്‍വെന്‍ഷന് അനുഗ്രഹ പ്രഭാഷണം നടത്തുന്ന ഒറീസയിലെ ബാല്‍സോര്‍ രൂപതാധ്യക്ഷന്‍ മാര്‍ സൈമണ്‍ കയപ്പുറം ഇന്ന് രാവിലെ ഹീത്രു വിമാനത്താവളത്തില്‍ എത്തിചേര്‍ന്നു.യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ജോ ട്രഷറര്‍ ഫിനില്‍ കളത്തികോട്ട് സ്വീകരിച്ചു.കണ്‍വെന്‍ഷന്റെ ഉത്ഘാടകനായ കോട്ടയം രൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ വ്യാഴാഴ്ച വൈകുന്നേരം മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ വന്നുചേരും.
യുകെ ദര്‍ശിക്കുവാന്‍ പോകുന്ന വ്യത്യസ്ഥങ്ങളായ നിരവധി പരിപാടികളാണ് ക്രിസ്റ്റല്‍ ജൂബിലിയോടനുബന്ധിച്ച് ആവിഷ്‌കരിച്ചിരിക്കുന്നത്.വിവിധ യൂണിറ്റുകളുടെ വര്‍ണ്ണ മനോഹരമായ കലാവിരുന്ന് ആപ്ത വാക്യത്തിലധിഷ്ഠിതമായ സമുദായ റാലിയും നിരവധി വൈദീകരുടെയും രണ്ട് ബിഷപ്പുമാരുടേയും സാന്നിധ്യത്തിലുള്ള ദിവ്യബലിയും ജൂബിലി കണ്‍വെന്‍ഷന് പകിട്ടേകും.കണ്‍വെന്‍ഷന്റെ സുഗമമായ വിജയത്തിനായി യുകെകെസിഎ സെന്‍ട്രല്‍ കമ്മറ്റിയും നാഷണല്‍ കൗണ്‍സിലും യൂണിറ്റ് ഭാരവാഹികളും ഒന്നു ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല