സക്കറിയ പുത്തന്‍കുളം: ക്രിസ്റ്റല്‍ ജൂബിലിയില്‍ ലോക ചരിത്രം കുറിക്കാന്‍ ക്‌നാനായ വനിതകള്‍; മാര്‍ഗ്ഗംകളി ലോകറെക്കോര്‍ഡാകും. ക്രിസ്റ്റല്‍ ജൂബിലിയുടെ ദിനങ്ങള്‍ അടുക്കുന്തോറും അവേശതിമര്‍പ്പിലാക്കുന്ന ക്‌നാനായക്കാരുടെ ആവേശത്തെ വാനോളം ഉയര്‍ത്തുന്ന മഹത്തായ സന്തോഷത്തെ ഇരട്ടിയാക്കുന്ന സത്വാര്‍ത്ത.ലോകചരിത്രത്തില്‍ തന്നെ ആദ്യമായി 150ലധികം വനിതകള്‍ പരമ്പരാഗത ദീപ്തിയ വേഷമായ ചട്ടയും മുണ്ടുമണിഞ്ഞ് ക്‌നാനായക്കാരുടെ തനിത് കലാരൂപമായ മാര്‍ഗ്ഗംകളി അവതരിപ്പിക്കുന്നു.150 ലധികം വനിതകള്‍ ഒന്ന് ചേര്‍ന്ന് മാര്‍ഗ്ഗംകളി അവതരിപ്പിക്കുന്നത് ലോക ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ്.ക്രിസ്റ്റല്‍ ജൂബിലി കണ്‍വെന്‍ഷനോടനുബന്ധിച്ച് പ്രസിഡന്റ് ബിജു മടക്കക്കഴിയുടെ മനസില്‍ ഉദിച്ച ആശയം കമ്മിറ്റി അംഗങ്ങളോട് പങ്കുവഹിക്കുകയും വനിതാ വിഭാഗത്തിന്റെ അഡ്‌ഹോക് കമ്മിറ്റിയോട് വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണോയെന്ന ചോദ്യത്തിന് പരിപൂര്‍ണ്ണ സന്തോഷത്തോടെ വെല്ലുവിളി സ്വീകരിച്ച വിമന്‍സ് ഫോറം അഡ്‌ഹോക്ക് കമ്മിറ്റിയുടെ അക്ഷീണ പ്രയത്‌നത്തിന്റെ പ്രതിഫലനമാണ് ലോക ചരിത്രത്തില്‍ സ്ഥാനം ഉറപ്പിക്കുന്ന 150ലധികം വനിതകളുടെ മാര്‍ഗ്ഗംകളിയും തുടര്‍ന്ന് പരിചമുട്ട്കളി,യുവജന വിഭാഗം,കെസിവൈഎല്‍ അണിയിച്ചൊരുക്കുന്ന നൃത്തം എന്നവ റാലിയ്ക്ക് തൊട്ട് മുമ്പായി അരങ്ങേറും.ശനിയാഴ്ച കൃത്യം 12.45 നാണ് ലോകചരിത്രത്തില്‍ സ്ഥാനം ഉറപ്പിക്കുന്ന മാര്‍ഗ്ഗംകളി ആരംഭിയ്ക്കും.തുടര്‍ന്ന് പടുകൂറ്റന്‍ സമുദായ റാലി നടത്തപ്പെടും.
കണ്‍വെന്‍ഷന് വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.കണ്‍വെന്‍ഷന്‍ സെന്ററിനോട് തൊട്ടടുത്ത് ചേര്‍ന്ന മൈതാനത്താണ് കാര്‍ പാര്‍ക്കിങ് സൗകര്യം കോച്ചുകളില്‍ വരുന്നവര്‍ക്ക് കണ്‍വെന്‍ഷന്‍ ഹാളിന്റെ പിന്‍വശത്തായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്.പാര്‍ക്കിങ് ഏരിയായില്‍ നിന്ന് പരമാവധി നാല് മിനിറ്റ് നടപ്പു മാത്രമേ കണ്‍വെന്‍ഷന്‍ ഹാളിലേക്ക് ഉള്ളത് .
ക്രിസ്റ്റല്‍ ജൂബിലി കണ്‍വെന്‍ഷനില്‍ അനുഗ്രഹ പ്രഭാഷണം നടത്തുന്ന ഒറീസയിലെ ബാലമ്പോര്‍ രൂപതാധ്യക്ഷന്‍ മാര്‍ സൈമണ്‍ കായപ്പുറം ഇന്ന് ഹിത്രുവിമാനത്താവളത്തില്‍ എത്തിച്ചേരും.
നയന മനോഹരവും വര്‍ണശബളവുമായ കലാപരിപാടികള്‍ ക്രിസ്റ്റല്‍ ജൂബിലി കണ്‍വെന്‍ഷനെ മനോഹരമാക്കും.
കണ്‍വെന്‍ഷന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രസിഡന്റ് ബിജു മടക്കകുഴി,സെക്രട്ടറി ജോസി നെടുംതുരുത്ത് പുത്തന്‍പുര,ട്രഷറര്‍ ബാബു തോട്ടം,വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ,ജോ സെക്രട്ടറി സഖറിയ പുത്തന്‍കുളം,ജോ ട്രഷറര്‍ ഫിനില്‍ കളതികോട് ,ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലി,റോയി കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല