സക്കറിയ പുത്തന്‍കുളം: ക്രിസ്റ്റല്‍ ജൂബിലി ; റാലിയില്‍ യോര്‍ക്ക് ഷെയര്‍ യൂണിറ്റ് ആദ്യം. ഈ മാസം 25ന് കവന്‍ട്രിയിലെ കണക്ഷന്‍സ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തപ്പെടുന്ന യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്റ്റല്‍ ജൂബിലിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ആവേശകരമായ റാലി മത്സരത്തില്‍ യോര്‍ക്ക്‌ഷെയര്‍ യൂണിറ്റില്‍ തുടങ്ങി ഏറ്റവും അവസാനം ബര്‍മ്മിങ്ഹാം റാലിയില്‍ അണിനിരക്കും
സമുദായ റാലിയുടെ മുന്‍നിരയില്‍ യുകെകെസിഎ ബാനറുകള്‍.,യുകെ ഇന്ത്യ,യുകെകെസിഎ,.യുകെ കെസിവൈഎല്‍,ഇയര്‍ ഓഫ് മേഴ്‌സി പതാകകള്‍ വഹിച്ചുകൊണ്ട് യുവജനങ്ങളും വിശിഷ്ടവ്യക്തികള്‍ക്ക് പിന്നാലെയായി ആദ്യം യോര്‍ക്ക് ഷെയര്‍ യൂണിറ്റും തുടര്‍ന്ന് ഇംഗ്ലീഷ് അക്ഷരമാലയിലെ അവരോഹണ ക്രമത്തില്‍ യൂണിറ്റുകള്‍ അണിനിരക്കും.
ഇതേസമയം നാളെ രാവിലെ പത്തരയ്ക്ക് യുകെകെസിഎയുടെ ഹെഡ് ഓഫീസില്‍ ക്വൊയര്‍ പരിശീലനം നടത്തപ്പെടും,തുടര്‍ന്ന് രണ്ടു മണി മുതല്‍ സ്വാഗത നൃത്തത്തിന്റെ പരിശീലനം കലാഭവന്‍ നൈസിന്റെ നേതൃത്വത്തില്‍ നടത്തപ്പെടും.യുകെകെസിഎ കണ്‍വെന്‍ഷനില്‍ സംബന്ധിക്കുന്നതിനുള്ള വിശിഷ്ട വ്യക്തികള്‍ അടുത്ത ആഴ്ച മുതല്‍ എത്തിച്ചേരും.കണ്‍വെന്‍ഷന്‍ സംബന്ധിച്ച എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രസിഡന്റ് ബിജു മടക്കക്കുഴി,സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല