സക്കറിയ പുത്തന്‍കുളം: യുകെസിഎയുടെ ക്രിസ്റ്റല്‍ ജൂബിലി കണ്‍വെന്‍ഷനോടനുബന്ധിച്ച് പ്രസിഡന്റ് സിജു മടക്കക്കുഴി,സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര എന്നിവരുടെ സന്ദേശം ഉള്‍ക്കൊള്ളുന്ന പ്രമോ വീഡിയോ റിലീസായി. ക്‌നാനായ ആവേശം അലതല്ലുന്ന അതിമനോഹരമായി ചിത്രീകരണം നടത്തിയത് ബര്‍മ്മിങ്ഹാം യൂണിറ്റിലെ സ്റ്റാഫാണ്.ക്രിസ്റ്റല്‍ ജൂബിലി കണ്‍വെന്‍ഷന് ഇനി വെറും ഒമ്പതു ദിവസം മാത്രം അവശേഷിക്കേ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഈ മാസം 25ന് കവന്‍ട്രിയിലെ കണക്ഷന്‍സ് സ്‌പോര്‍ട്‌സ് സെന്ററില്‍ രാവിലെ 9ന് പതാക ഉയര്‍ത്തല്‍.തുടര്‍ന്ന് ദിവ്യബലി.കൃത്യം 12.45ന് സമുദായറാലി.ഉച്ചകഴിഞ്ഞ് മൂന്നിന് പൊതുസമ്മേളനവും കലാപരിപാടികളും അരങ്ങേറുന്നു. റാലിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും യൂണിറ്റുകള്‍ അനുസരിക്കേണ്ട ക്രമവും സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഇമെയ്ല്‍ അയച്ചിട്ടുണ്ട് . കണ്‍വെന്‍ഷന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രസിഡന്റ് ബിജു മടക്കകുഴി,സെക്രട്ടറി ജോസി നെടുംതുരുത്ത് പുത്തന്‍പുര,ട്രഷറര്‍ ബാബു തോട്ടം,വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ,ജോ സെക്രട്ടറി സഖറിയ പുത്തന്‍കുളം,ജോ ട്രഷറര്‍ ഫിനില്‍ കളതികോട് ,ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലി,റോയി കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല