മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കിന്റെ ബലത്തില്‍ റയല്‍ മാഡ്രിഡ് മലാഗയെ തകര്‍ത്തു. എതിരില്ലാത്ത ഏഴുഗോളുകള്‍ക്കാണ് റയലിന്റെ ജയം.
ഇതോടെ സീസണില്‍ ക്രിസ്റ്റിയാനോയുടെ ഗോള്‍നേട്ടം 27 ആയി ഉയര്‍ന്നു. ലീഗിലെ ഒന്നാംസ്ഥാനക്കാരായ ബാര്‍സലോണയും റയലും തമ്മില്‍ ഏഴുപോയിന്റെ വ്യത്യാസമാണുള്ളത്.
ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. കരിംബെന്‍സെമ, ആഞ്ചല്‍ ഡി മരിയ, മാര്‍സെലോ എന്നിവരായിരുന്നു സ്‌കോരര്‍മാര്‍. രണ്ടാം പകുതിയിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഹാട്രിക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല