ലണ്ടന്‍: ബാങ്ക് ഇടപാടുകാരുടെ ജീവിതം ദുരിതത്തിലാക്കി ക്രെഡിറ്റ് കാര്‍ഡിന്റെ പലിശ നിരക്ക് കുത്തനെ കുതിക്കുന്നു. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ക്രെഡിറ്റ് കാര്‍ഡിന് ബാങ്കുകള്‍ ഈടാക്കുന്നത്
ഇന്ധനത്തിന്റേയും ഭക്ഷ്യവസ്തുക്കളുടേയും വില കുതിച്ചുകയറിയതോടെ ക്രെഡിറ്റ് കാര്‍ഡ് ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതാണ് സ്വകാര്യബാങ്കുകള്‍ ചൂഷണം ചെയ്യുന്നത്. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ് നിരക്ക് 18.9 ശതമാനത്തിന് മുകളിലെത്തിയിട്ടുണ്ട്.
1988ലായിരുന്നു നിരക്ക് ഇത്രയും ഉയര്‍ന്നത്. തൊഴിലില്ലായ്മ കണക്കിലെടുത്ത് വായ്പ്പകളുടെ നിക്ഷേപം ഉറപ്പുവരുത്താന്‍വേണ്ടിയാണ് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതെന്നാണ് സ്വകാര്യബാങ്കുകളുടെ വാദം.
നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് മൂലമുള്ള മൊത്ത ഇടപാട് 52 ബില്യണ്‍ പൗണ്ടാണ്. 18.9 ശതമാനം പലിശനിരക്കും കൂടി കണക്കിലെടുക്കുമ്പോള്‍ തുക ഒരുവര്‍ഷം 10 ബില്യണ്‍ പൗണ്ടെന്ന നിലയില്‍ കുതിക്കും.
വലിയ ബിസിനസുകാരുടെ ഇടപാടുകളുടെ ക്രെഡിറ്റ് കാര്‍ഡ് നിരക്കുകളില്‍ മാത്രം വര്‍ധന വരുത്തിയാല്‍ പ്രശ്‌നത്തിന് കുറച്ചെങ്കിലും പരിഹാരം കാണാനാകുമെന്ന് ലിബറല്‍ ഡെമോക്രാറ്റ് വക്താവായ ലോഡ് ഓക്‌ഷോട്ട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല