1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2011

അമേരിക്കയുടെ വായ്പാക്ഷമത അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സി സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്സ്(എസ് ആന്‍ഡ് പി) താഴ്ത്തിയത് ലോകമെങ്ങും ഓഹരി വിപണികളെ ഉലയ്ക്കുന്നതിനിടെ ബ്രിട്ടന്‍ , ഫ്രാന്‍സ്, ബെല്‍ജിയം, ജപ്പാന്‍ തുടങ്ങിയ വികസിതരാജ്യങ്ങളും അമേരിക്കയുടെ വഴിയിലാണെന്ന് മുന്നറിയിപ്പ്. ഈ രാജ്യങ്ങളുടെ വായ്പാക്ഷമതയും സമീപഭാവിയില്‍ താഴ്ത്തേണ്ടിവരുമെന്ന് അന്താരാഷ്ട്ര നിക്ഷേപ, ബാങ്കിങ് രംഗങ്ങളില്‍ പ്രശസ്തരായ ബ്രൗണ്‍ ബ്രദേഴ്സ് ഹാരിമാനിലെ വിശകലനവിദഗ്ധര്‍ കണ്ടെത്തി.

ഇതേസമയം എസ് ആന്‍ഡ് പി അമേരിക്കയുടെ വായ്പാക്ഷമത താഴ്ത്തിയത് സംബന്ധിച്ച് അന്വേഷണത്തിന് യുഎസ് സെനറ്റ് ബാങ്കിങ് സമിതി നീക്കമാരംഭിച്ചു. ഫ്രാന്‍സ്, ബെല്‍ജിയം, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് വായ്പാതിരിച്ചടവില്‍ ഏറ്റവും പരാജയഭീഷണി നേരിടുന്നതെന്ന് ബ്രൗണ്‍ വിദ്ഗധര്‍ തയ്യാറാക്കിയ പഠനത്തില്‍ പറയുന്നു. യെന്നിന്റെ മൂല്യം താഴ്ത്തി നിര്‍ത്താന്‍ ജപ്പാന്‍ വിപണിയില്‍ നടത്തുന്ന ഇടപെടലുകള്‍ അവരുടെ വായ്പാക്ഷമത താഴ്ത്തുന്നതിന് ഇടയാക്കിയേക്കുമെന്ന് മൂഡീസ് റേറ്റിങ് ഏജന്‍സി തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജപ്പാന്റെ വായ്പാതിരിച്ചടവ് ശേഷിയില്‍ വിശ്വാസമില്ലാത്ത എസ് ആന്‍ഡ് പി ഇപ്പോള്‍ തന്നെ ആ രാജ്യത്തിന് ഡബിള്‍ എ മൈനസാണ് നല്‍കിയിട്ടുള്ളത്. ഫ്രാന്‍സിന്റെ വായ്പാസ്ഥിതി അമേരിക്കയുടേതിനെക്കാള്‍ മോശമാണെന്നാണ് വിലയിരുത്തല്‍ . ഒരുവര്‍ഷമായി വിപണികള്‍ ഫ്രാന്‍സിന് ട്രിപ്പിള്‍ എ ഉള്ളതായി പരിഗണിക്കുന്നില്ലെന്നാണ് ആഗോള നിക്ഷേപബാങ്കിങ് സ്ഥാപനമായ യുബിഎസ് പറയുന്നത്.

ഒരുവര്‍ഷമായി സര്‍ക്കാര്‍ തന്നെയില്ലാത്ത ബെല്‍ജിയത്തിന്റെ വായ്പക്ഷമത താഴ്ത്തേണ്ടതാണ്. ഇതേസമയം, അമേരിക്കയുടെ ദീര്‍ഘകാല വായ്പകളുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളുടെ വായ്പാക്ഷമത എസ് ആന്‍ഡ് പി താഴ്ത്തി തുടങ്ങി. അമേരിക്കന്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ ദീര്‍ഘകാല കടപ്പത്രങ്ങള്‍ ഇറക്കിയിട്ടുള 32 ബാങ്കുകളുടെയും കാര്‍ഷിക വായ്പാദാതാക്കളുടെയും ഓഹരി രംഗത്തെ മൂന്ന് പ്രധാന ക്ലിയറിങ് ഹൗസുകളുടെയും വായ്പാക്ഷമത താഴ്ത്തുകയാണ്. ഉയര്‍ന്ന റേറ്റിങ് നല്‍കിയ നിരവധി സ്ഥാപനങ്ങള്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതായി എസ് ആന്‍ഡ് പി അറിയിച്ചു. ഒന്നാംപാദത്തിലേതിന്റെ മൂന്നിരട്ടി വരും വീഴ്ച വരുത്തിയ സ്ഥാപനങ്ങളുടെ എണ്ണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.