അമിതാഭ് ബച്ചനെ മിനി സ്‌ക്രീനിലെ മെഗാ സ്റ്റാറാക്കി മാറ്റിയ കോന്‍ ബനേഗാ ക്രോര്‍പതിയുടെ അവതാരകനായി വീണ്ടും ബച്ചന്‍ എത്തുന്നു. ക്രോര്‍പതിയുടെ അഞ്ചാം പതിപ്പിലാണ് അമിതാബ് വീണ്ടുമെത്തുന്നത്. കെബിസിയുടെ അഞ്ചാംപതിപ്പ് അവതരിപ്പിയ്ക്കുന്നതുമായി ബനധപ്പെട്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.
2000ത്തില്‍ ആരംഭിച്ച ഷോയുടെ ഒന്നും രണ്ടും പതിപ്പുകളുടെ അവതാരകന്‍ ബച്ചന്‍ തന്നെയായിരുന്നു. ഹു വാണ്ട് ടു ബി എ മില്യനെയര്‍ എന്ന ബ്രട്ടീഷ് ഗെയിം റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് കോന്‍ ബനേഗാ ക്രോര്‍പതി. ബച്ചന്റെ ആദ്യ ടിവി ഷോ സ്റ്റാര്‍ ടിവിയെ ടാംറേറ്റിങില്‍ ഒന്നാമതെത്തിച്ചിരുന്നു.
മൂന്നാമത്തെ ക്രോര്‍പതിയില്‍ ഷാരൂഖ് ഖാന്‍ അവതാരകനായി. സോണി ടിവി സംപ്രേക്ഷണം ചെയ്ത നാലാംപതിപ്പില്‍ സമ്മാനം അഞ്ചുകോടിരൂപയാക്കി ബച്ചന്‍ തന്നെ കെ.ബി.സിയില്‍ തിരിച്ചെത്തി.
ഇന്ത്യയിലെ ഏറ്റവും വലിയ ഗെയിം റിയാലിറ്റി ഷോയായ കോന്‍ ബനേഗാ ക്രോര്‍പതി സോണി എന്റര്‍ടെയിന്‍മെന്റ് ടെലിവിഷനാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല