ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 76 കവിഞ്ഞതായി ഔദ്യോഗിക രേഖകള്‍ സൂചിപ്പിക്കുന്നു. ഭൂചലനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ജോണ്‍ കി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറിലധികം വരുമെന്നും റിപ്പോര്‍ട്ടുണ്ട്. നിരവധി ആളുകള്‍ ഇപ്പോഴും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കു
ടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
തുടര്‍ച്ചയായി ഭൂചലനങ്ങളുണ്ടാകുന്ന പ്രദേശമാണ് ക്രൈസ്റ്റ് ചര്‍ച്ച്. അഞ്ചുമാസചത്തിനിടെ ഉണ്ടായ രണ്ടാമത്തെ വലിയ ഭൂചലനമാണ് കഴിഞ്ഞദിവസമുണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല