ക്രോയിഡോണ്‍: ക്രോയിഡോണിനടുത്ത് ഹാറിങ്ടണില്‍ ഗര്‍ഭിണിയായ മലയാളി സ്റ്റുഡന്റ് മരിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശിനിയായ ധന്യഭരതനാണ് മരിച്ചത്. 26 വയസായിരുന്നു. ഇന്ന് ഉച്ചക്ക് ഒന്നരയോടെ വീട്ടില്‍ വച്ച് ശാരീരിക അസ്വസ്തത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ധന്യയെ ആമ്പുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും കാഷ്വാലിറ്റിയില്‍ വച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു. രണ്ടുമണിയോടെ മരണം സ്ഥിരീകരിച്ചു.
അഡ്മിനിസ്ട്രേറ്റീവ് മാനേജ്മെന്റില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമക്ക് പഠിക്കുകയായിരുന്നു ധന്യ.പ്രസവം അടുത്തതിനാല്‍ അടുത്തനാളായി ജോലിക്ക് പോയിരുന്നില്ല. ബ്ലഡ് ക്ലോട്ടായതാണ് മരണകാരണമെന്നു പറയുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.സറേയില്‍ ഹാറിങ്്ടണിലേക്ക് പോകുന്ന വഴിക്കാണ് ഇവര്‍ താമസിച്ചിരുന്നത്. നാലുവര്‍ഷം മുമ്പാണ് ധന്യ യു.കെ.യില്‍ എത്തിയത്. ഡിപ്പെന്‍ഡന്റ് വീസയില്‍ ഭര്‍ത്താവ് ശരത് കഴിഞ്ഞ വര്‍ഷം എത്തി.
മൃതദേഹം നാട്ടില്‍കൊണ്ടുപോകുന്നത് സംബന്ധിച്ച് ആലോചിച്ചുവരുന്നതേയുള്ളു. ധന്യയുടെ മരണവാര്‍ത്ത അറിഞ്ഞ് മലയാളികള്‍ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ലിബി ഷാനുവിന്റെ മരണത്തിന്റെ നടുക്കം വിട്ടുമാറും മുമ്പാണ് ക്രോയിഡോണില്‍ നിന്നുതന്നെ മറ്റൊരു സ്റ്റുഡന്റ് കൂടി മരിച്ചത്. പ്രസവത്തെ തുടര്‍ന്നുണ്ടായ പനി മൂലമായിരുന്നു ലിബി ഷാനു ഒരുമാസം മുമ്പ് മരിച്ചത്. മേയ് ഡേ ആശുപത്രിയില്‍ വച്ചായിരുന്നു ലിബി ഷാനുവും മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല