1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2011

ക്ലാസ്മുറികളില്‍ നിന്ന് പരിക്കേറ്റവര്‍ക്ക് 20 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കിയതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. നിരവധി സംഘടനകള്‍ ഇത്തരം അനാവശ്യ ചിലവുകള്‍ക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. നികുതിദായകര്‍ക്ക് തിരിച്ചടിയാകുന്ന ഇത്തരം തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധം നടത്തുന്ന എമ്മ ബൂണ്‍ പറഞ്ഞു.

തെന്നിവീണ് ഹെര്‍ണിയ അസുഖം അധികമായതിനെ തുടര്‍ന്ന് ഒരു ടീച്ചര്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് 200,000 പൗണ്ടാണ്. മറ്റൊരു സ്റ്റാഫ് മെമ്പര്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് 426,000പൗണ്ടാണ്. ക്ലാസിലെ ഹെഡ്ടീച്ചര്‍ക്ക് നഷ്ടപരിഹാരമെന്ന നിലയില്‍ ഗവര്‍ണര്‍മാര്‍ നല്‍കിയത് 407,700 പൗണ്ടാണ്.

വിദ്യാര്‍ത്ഥിയില്‍ നിന്നും മോശം അനുഭവം നേരിട്ട ഒരു ടീച്ചര്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് 459,000 പൗണ്ടാണ്. ടീച്ചര്‍മാരുടെ സംഘടനയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ഇത് പുറത്തുവന്ന കണക്കുകള്‍ മാത്രമാണെന്നും പുറത്തുവരാത്ത നിരവധി കണക്കുകള്‍ ഇനിയുമുണ്ടാകാമെന്നുമാണ് സൂചന.

അതിനിടെ ഇത്തരത്തില്‍ കാശുകളയുന്ന സംസ്‌കാരത്തിനെതിരേ നിരവധി ആളുകള്‍ രംഗത്തുവന്നിട്ടുണ്ട്. അത് അധികബാധ്യതയാണെന്നാണ് കണ്‍സര്‍വേറ്റിവ് എം.പി ജൂലിയന്‍ ബ്രാസിയര്‍ പറഞ്ഞു. ഇത്തരത്തില്‍ ടീച്ചര്‍മാര്‍ക്ക് തുക നല്‍കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. യുദ്ധത്തില്‍ പങ്കെടുത്ത് അംഗവൈകല്യം സംഭവിച്ചവര്‍ക്ക് നല്‍കുന്ന തുകയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് വളരെ കൂടുതലാണെന്നാണ് അദ്ദേഹം പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.