ക്രിക്കറ്റിലെ ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല, സാക്ഷാല്‍ ഗൂഗിളിന് പോലും. എന്നാല്‍ സച്ചിന്റെ കൂടെക്കളിയ്ക്കുന്ന സുരേഷ് റെയ്‌നയ്ക്ക് ഇക്കാര്യത്തില്‍ ചെറിയൊരു പരിഭവമുണ്ടാവും. എന്നാലത് സഹിച്ചേ പറ്റൂ.
സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനം നടത്തുന്ന സുരേഷ് റെയ്‌ന ഓണ്‍ലൈനിലും താരമായി മാറിക്കഴിഞ്ഞു. ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ റെയ്‌നയെ പിന്തുടരുന്നവരുടെ എണ്ണം ദിനംപ്രതി ഏറിവരികയാണ്. എന്നാല്‍ സച്ചിന്റെ ദിവ്യത്വം റെയ്‌നയ്ക്ക് വിട്ടുകൊടുക്കാന്‍ ഗൂഗിള്‍ തയ്യാറാവുന്നില്ല. ഗൂഗിളിന്റെ ട്രാന്‍സ്ലേഷന്‍ ടൂളിലൂടെയാണ് ഇക്കാര്യം വ്യക്തമാവുക
‘സുരേഷ് റെയ്‌ന ഈസ് ഗോഡ്’ എന്ന് സെര്‍ബിയന്‍ ഭാഷയിലെഴുതി ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലൂടെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാല്‍ ലഭിയ്ക്കുന്നത് സച്ചിനാണ് ദൈവമെന്നായിരിക്കും. ഇത് അംഗീകരിയ്ക്കാന്‍ റെയ്‌നയ്ക്കും വിഷമമുണ്ടാവില്ലെന്ന് കരുതാം.
ഗൂഗിളിലെ ഈ അദ്ഭുതം നിങ്ങള്‍ക്കും വേണമെങ്കില്‍ പരിശോധിയ്ക്കാം. ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് വിന്‍ഡോ എടുത്ത് ‘സുരേഷ് റെയ്‌ന ഈസ് ഗോഡ്’ എന്ന് ടൈപ്പ് ചെയ്ത് സെര്‍ബിയന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുക. ഇത് വീണ്ടും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാല്‍ കിട്ടുന്നത് ‘സച്ചിന്‍ ഈസ് ഗോഡ്’ എന്നായിരിക്കും. അതേ സച്ചിന്‍ മാത്രമാണ് ദൈവം. ഗൂഗിളിനും അക്കാര്യത്തില്‍ സംശയമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല