കോളിവുഡ് പ്രേക്ഷകര്‍ക്ക് പ്രിയതാരങ്ങളോടുള്ള സ്‌നേഹം ഏറെ പ്രശസ്തമാണ്. സൂപ്പര്‍സ്റ്റാര്‍ സ്‌റ്റൈല്‍ മന്നനോടുള്ള ആരാധകരുടെ സ്‌നേഹമാണ് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയത്. രജനിക്കുവേണ്ടി അമ്പലം വരെ പണിതിരുന്നു ആരാധകര്‍.
ഇതിനു പിന്നാലെ മറ്റുചില താരങ്ങള്‍ക്കും ചെന്നൈയില്‍ ക്ഷേത്രം പണിതിരുന്നു. നടിമാരായ ഖുശ്ബുവും നമിതയുമാണ് ഇതില്‍ പ്രമുഖര്‍. ഇപ്പോഴിതാ ഒരു കോളിവുഡ് താരത്തിനുകൂടി ചെന്നൈയില്‍ ക്ഷേത്രമൊരുങ്ങുന്നു.
യുവനടി ഹന്‍സികയ്ക്കാണ് ആരാധര്‍ ഈ അപൂര്‍വ്വ സമ്മാനമൊരുക്കത്. ഇതിനായി ആരാധകര്‍ ഹന്‍സികയെ സമീപിച്ചിരുന്നു. മധുരയില്‍ ക്ഷേത്രം നിര്‍മ്മിക്കാനാണ് ഇവരുടെ പദ്ധതി. ആരാധകരുടെ ഈ ആവശ്യം ഹന്‍സികയെ ഒരേസമയം സന്തോഷിപ്പിക്കുകയും ശങ്കയിലാഴ്ത്തുകയും ചെയ്‌തെന്നാണ് കേള്‍ക്കാന്‍ കഴിയുന്നത്. ജീവിച്ചിരിക്കുന്ന ഒരാള്‍ക്കുവേണ്ടി ക്ഷേത്രം നിര്‍മ്മിക്കുന്നതിലെ ശരിതെറ്റുകളാണ് നടിയെ ആകുലപ്പെടുത്തുന്നത്.
ആരാധകര്‍ക്ക് എന്നോടുള്ള സ്‌നേഹവും അടുപ്പവും ഞാന്‍ മനസിലാക്കുന്നു. എന്റെ ജോലിയോട് കൂടുതല്‍ ഉത്തരവാദിത്തം കാണിക്കാന്‍ ഇതെന്നെ നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യനെ ദൈവത്തോട് ഉപമിക്കുന്നത് ശരിയാണോ എന്നതില്‍ എനിക്ക് സംശയമുണ്ട്. ക്ഷേത്രം പണിയാന്‍ ചിലവാക്കുന്ന പണം മറ്റെന്തെങ്കിലും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല