സഖറിയ പുത്തന്‍കളം: പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷന്റെ മുഖ്യപ്രധാന അതിഥി ക്‌നാനായക്കാരുടെ ദ്വിതീയ തലവന്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിക്ക് യുകെകെസിഎ ഭാരവാഹികളും ഫാ. സജിമലയില്‍ പുത്തന്‍പ്പുരയും ചേര്‍ന്ന് ഉജ്ജ്വല സ്വീകരണം മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നല്‍കി. യുകെകെസിഎ കണ്‍വന്‍ഷന്‍ അതിഥികളായി വെസ്റ്റ് മിനിസ്റ്റര്‍ രൂപതാ ബിഷപ്പ് മാര്‍ പോള്‍ മക്ലയിന്‍, സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഗ്ലോസ്റ്റര്‍ ഷെയര്‍ മേയര്‍ ക്ലാര സഡ്വില്‍, കടത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ് എന്നിവര്‍ സംബന്ധിക്കും.
ശനിയാഴ്ച രാവിലെ കൃത്യം ഒന്‍പതരയ്ക്ക് പതാക ഉയര്‍ത്തല്‍, ഒന്‍പതേ മുക്കാലിന് ബിഷപ്പുമാരും വൈദികരും തിരുവസ്ത്രമണിഞ്ഞു പ്രദക്ഷിണം, തുടര്‍ന്ന് പത്തിന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി, 12.45ന് 500 ലധികം വനിതകള്‍ അണിയിച്ചൊരുക്കുന്ന നടന്ന സര്‍ഗ്ഗം, 1.30ന് യൂണിറ്റുകളുടെ കറുത്ത തെളിയിക്കുന്ന പടുകൂറ്റന്‍ റാലി, ഉച്ച കഴിഞ്ഞു 3.30ന് പ്രൗഢഗംഭീരമായ പൊതുസമ്മേളനം തുടര്‍ന്ന് 150 ലധികം യുകെകെസിവൈഎല്‍ അംഗങ്ങള്‍ അണിയിച്ചൊരുക്കുന്ന സ്വാഗതഗാന നൃത്തവും കലാസന്ധ്യയും.
നാളെ വൈകുന്നേരം ആറരക്ക് സെന്റ് മൈക്കിള്‍സ് ചാപ്പലിന്റെ വെഞ്ചെരിപ്പ് കര്‍മ്മം യുകെകെസിഎ ആസ്ഥാനമന്ദിരത്തില്‍ നടക്കും. കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രറഷര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപേദേശക സമിതി അംഗങ്ങള്‍ ആയ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല