1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2015

സാബു ചുണ്ടക്കാട്ടില്‍: സെന്റ് മേരീസ് ക്‌നാനായ ചാപ്ലിയന്‍സിയുടെ നേതൃത്വത്തില്‍ UKKCA യൂണീറ്റുകളെ സഹകരണത്തോടെ ആദ്യമായി നടത്തിയ വാല്‍സിംഗാം തീര്‍ഥാടനം മാതാവിനോടുള്ള ഭക്തിയുടെ മകുടോദാഹരണമായി. മാതാവിന്റെ നാമത്തിലൂടെ ചാപ്ലിയന്‍സി തങ്ങളുടെ തീര്‍ത്ഥാടനം വാല്‍സിംഗാമിലേക്കുതന്നെ തെരഞ്ഞെടുക്കുകയായിരുന്നു. യുകെയിലെ നസ്രേത്ത് എന്നറിപ്പെടുന്ന വാല്‍സിംഗാമിലേക്കുല്‍അ തീര്‍ഥാടനം പങ്കെടുത്തവര്‍ക്കെല്ലാം പ്രചോദനവും നവ്യാനുഭവവുമായി.

അതിരാവിലെ തന്നെ വിവിധ കോച്ചുകളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറപ്പെട്ട ഭക്തര്‍ 11 മണിയോടെ വാല്‍സിംഗാമിലെത്തി. മുത്തുക്കുടകളുടെ അകമ്പടിയോടെ മാതാവിന്റെ തിരുസ്വരൂപവും വഹിച്ച് നടത്തിയ ജപമാല റാലിയെ അഭിസംബോധന ചെയ്ത റെക്ടര്‍ മോണ്‍സിഞ്ഞോര്‍ ജോണ്‍ ആര്‍മിറ്റേജ്, എല്ലാവരേയും ആശീര്‍വദിക്കുകയും വാല്‍സിംഗാം തീര്‍ഥാടന കേന്ദ്രത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

UKKCA യുടെ ഈസ്റ്റ് ആഗ്ലിക്ക, കേംബ്രിഡ്ജ് യൂണിറ്റ് സ്വാദിഷ്ടമായ ഉച്ച ഭക്ഷണത്തിനു ശേഷം സെന്റ് മേരീസ് ക്‌നാനായ ചാപ്ലിയന്‍സിയും UKKCA യുടെ സ്പിരിച്വല്‍ അഡൈവൈസറുമായ ഫാ. സജി മലയില്‍ പുത്തന്‍പുരയിലിന്റെ മുഖ്യ കാര്‍മികത്വത്തത്തില്‍ നടന്ന ദിവ്യബലിയില്‍ ഫ. മാത്യു ജോര്‍ജ് സഹ കാര്‍മ്മികനായിരുന്നു. ഈ വിശ്വാസം കാത്തുസൂക്ഷിക്കാനും വരും തലമുറകളിലേക്ക് പകരാനും മാത്യു അച്ചന്‍ വിശ്വാസികളോട് പറഞ്ഞു.

തീര്‍ഥാടനത്തിനു ശേഷം വിശ്വാസികള്‍ വാല്‍സിംഗാമിലെ പ്രസിദ്ധമായ സ്ലിപ്പര്‍ ചാപ്പല്‍ സന്ദര്‍ശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു. തീര്‍ഥാടനം വന്‍ വിജയമാക്കിയ സെന്റ് മേരീസ് ചാപ്ലിയന്‍സി കോര്‍ഡിനേറ്റേര്‍സ്, UKKCA കമ്മറ്റി അംഗങ്ങള്‍, യൂണിറ്റ് അംഗങ്ങള്‍, ഈസ്റ്റ് ആഗ്ലിക്ക ഭാരവാഹികള്‍, തീര്‍ഥാടകര്‍ എന്നിവര്‍ക്ക് ഫാ. സജി നന്ദി പറഞ്ഞു.

വാല്‍സിംഗാം ഇടവക ദേവാലയത്തില്‍ നിന്നും കൈകളില്‍ ജപമാലയുമേന്തി യുവതീയുവാക്കളും കുട്ടികളുമടങ്ങുന്ന ക്‌നാനായ ജനത ആലപിച്ച ആവേ മരിയ ഈരടികള്‍ മലനിരകളിലൂടെ അലയടിച്ചു. ഈ വിശ്വാസത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് വരും വര്‍ഷങ്ങളില്‍ തീര്‍ഥാടനം കൂടുതല്‍ സജീവമാക്കാമെന്നുള്ള പ്രതീക്ഷയോടും വിശ്വാസത്തോടും എല്ലാവരും ഭവനങ്ങളിലേക്ക് മടങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.