‘ഒത്തു തിരിച്ചവര്‍ കപ്പല്‍ക്കേറി, മലനാടു നോക്കി പുറപ്പെട്ടാരേ’ മഹത്തായ മലങ്കരന്‍ സിറിയന്‍ കുടിയേറ്റത്തെ പ്രതിനിധീകരിച്ചു കൊണ്ട് പരിശുദ്ധ പിതാക്കന്മാര്‍ പകര്‍ന്നു നല്‍കിയിട്ടുള്ള ഈ വരികള്‍ ഏതൊരു ക്‌നാനായക്കാരന്റേയും മനസിന്റെ ഉള്ളറകളില്‍ എന്നും നിലയ്ക്കാതെ മുഴങ്ങുന്ന ഒരു രാഗമാണ്. ആ പാവനമായ കുടിയേറ്റത്തിന്റെ ഓര്‍മ്മ പുതുക്കുവാനായി മൂന്നാമത് യൂറോപ്യന്‍ ക്‌നാനായ സംഗമത്തിന്റെ ഭാഗമായാണ് ബ്രിസ്‌റ്റോള്‍ സെന്റ് സ്റ്റീഫന്‍ ക്‌നാനായ യാക്കോബായ പള്ളിയിലെ ഇടവകാംഗങ്ങള്‍ ഇങ്ങനെയുള്ള ഒരു വേറിട്ട ആശയം മുന്നോട്ടുവച്ചത്.
സഹോദര ഇടവകകളുടെയും യുകെയുടെ പുറത്തു നിന്നുമുള്ള സഭാ വിശ്വാസികളുടേയും പൂര്‍ണ്ണ സഹകരണത്തിന്റെ ഫലമായി പായ്ക്കപ്പല്‍ പ്രയാണം എന്ന ആശയത്തിന് വരുന്ന ജൂലൈ 10 ഞായറാഴ്ച സെന്റ് സ്റ്റീഫന്‍ ക്‌നാനായ ചര്‍ച്ച് ബ്രിസ്‌റ്റോളില്‍ വച്ച് സാക്ഷാത്ക്കാരം ലഭിക്കുകയാണ്. യൂറോപ്പിലുള്ള മുഴുന്‍ ക്‌നാനായ യാക്കോബായ മക്കളുടെയും ഇടയില്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതുപകര്‍ത്തുവാനും മലങ്കര കുടിയേറ്റത്തിലൂടെ ക്‌നാനായ മക്കള്‍ തുടങ്ങി വച്ച ഒരു പുതുയുഗത്തിന്റെ പിറവിയിലെ അനുസ്മരിക്കുവാനുമായി ബ്രിസ്‌റ്റോളില്‍ നിന്നും പ്രയാണമാരംഭിക്കുന്ന പായ്ക്കപ്പല്‍ സമയ പരിധി മൂലം യുകെയിലെ എല്ലാ ഇടവകകളിലൂടെയും സഞ്ചരിച്ച് സംഗമ ദിവസം ബ്രിസ്‌റ്റോള്‍ ക്‌നായി തൊമ്മന്‍ നഗറില്‍ എത്തിച്ചേരുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.
പ്രയാണത്തിനായി തയാറാക്കപ്പെട്ട ചെറിയ പായ്ക്കപ്പലിനോട് ചേര്‍ന്ന് യൂറോപ്പിലെ ഓരോ ഇടവകകളേയും പ്രതിനിധീകരിച്ച് ഓരോ മെഴുകുതിരികള്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രയാണ വീഥിയില്‍ പായ്ക്കപ്പല്‍ എത്തിച്ചേരുന്ന ദേവാലയത്തില്‍വച്ച് ബ്രിസ്‌റ്റോളില്‍ നിന്നും എത്തുന്ന പ്രതിനിധികളില്‍ നിന്നും കത്തിച്ച തിരിനാളങ്ങള്‍ ഏറ്റുവാങ്ങി പ്രസ്തുത ഇടവകയിലെ അംഗങ്ങള്‍ പായ്ക്കപ്പലില്‍ തങ്ങളുടെ പള്ളിയെ പ്രതിനിധീകരിക്കുന്ന മെഴുകുതിരിയിലേക്ക് ജ്വാല പകരുന്ന ചടങ്ങ് പൂര്‍ത്തിയാക്കുന്നതാണ്. മൂന്നാമത് യൂറോപ്പ്യന്‍ ക്‌നാനായ സംഗമത്തിലേക്കുള്ള ആ ഇടവകകളുടെ സഹകരണങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് കപ്പല്‍ അടുത്ത പള്ളിയിലേക്ക് യാത്ര തിരിക്കുന്നതുമാണത്രെ.
കുടിയേറ്റ പരാമ്പര്യത്തിന്റെ തനിമയും അന്ന് അവിടെ തുടങ്ങിയ ബന്ധങ്ങളുടെ കെട്ടുറപ്പും പുതിയ തലമുറയെ ഓര്‍മ്മപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഈ പുതിയ യുഗത്തിന്റെ പായ്ക്കപ്പല്‍ ജനഹൃദയങ്ങളിലേക്ക് വരും ദിവസങ്ങളില്‍ എത്തിച്ചേരുന്നതാണ്.
പായ്ക്കല്‍ എത്തിച്ചേരുന്ന പള്ളികളുടെ വിവരങ്ങളും തിയതിയും താഴെ.
St. Stephen’s Knanaya Church Bristol 10 / 07 / 2011
St. John’s Knanaya Church, Cardiff and Swansea 17/ 07/ 2011
St.Simon’s Knanaya Church, Birmingham 24 / 07 / 2011
St.George Knanaya Church, Manchester 06 / 08 / 2011, 1 PM
Middlesbrough Knanaya Congregation 06 / 08 / 2011, 5 PM
St. Peter & St. Paul’s Knanaya Church London 21 / 08 / 2011
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല