സക്കറിയ പുത്തന്‍കുളം ജോസ്: മാഞ്ചെസ്റ്റര്‍: യു കെ യിലെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചാപ്ലെയിന്‍സിയുടെ 11 കൂടാരയോഗങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ‘സ്‌നേഹോത്സവം 2016’ എന്ന കലാ കായിക മത്സരങ്ങള്‍ മേയ് 21 ന് കൊണ്ടാടി. മികച്ച ജന പങ്കാളിത്വത്തോടും അത്യുത്സാഹത്തോടും കൂടിയാണ് ഓരോ കൂടാരയോഗങ്ങളും ഓരോ മത്സരങ്ങളിലും പങ്കെടുത്തത്.
Single ഇനങ്ങളില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ചത് ക്‌നാനായ മങ്ക ക്‌നാനായ മന്നന്‍ മത്സരങ്ങള്‍ ആയിരുന്നു. സാധാരണ നടക്കാറുള്ള ഫാഷന്‍ ഷോകളില്‍നിന്നും വ്യത്യസ്തമായി ക്‌നാനായ പാരമ്പര്യങ്ങള്‍ക്കും വേഷ വിധാനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കികൊണ്ടുള്ള ഈ ക്‌നാനായ പേഴ്‌സനാലിറ്റി മത്സരത്തില്‍ പതിനഞ്ചോളം വനിതകളും അത്ര തന്നെ പുരുക്ഷന്മാരും പങ്കെടുത്തു. വാശിയേറിയ മത്സരത്തിനൊടുവില്‍ പ്രിയ മാര്‍ട്ടിന്‍ റോയി മാത്യൂ എന്നിവര്‍ യഥാക്രമം ക്‌നാനായ മങ്കയും മന്നനുമായി തെരെഞ്ഞെടുക്കപെട്ടു. ജോജി ജിഷു, സ്മിത ആന്‌സന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ ക്‌നാനായ മങ്ക മത്സരത്തില്‍ നേടിയപ്പോള്‍, ക്‌നാനായ മന്നന്‍ മത്സരത്തിലെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത് ജോബി മാത്യൂവും ജോണി ചാക്കോയുമായിരുന്നു.
ഒന്നാം ക്ലാസ്സിലെ കുരുന്നുകള്‍ ‘നസ്രത്തിലെ ഉണ്ണിഈശോ എന്റെ റോള്‍ മോഡല്‍ എന്ന വിഷയത്തില്‍ മലയാളത്തില്‍ പ്രസംഗിച്ചപ്പോള്‍ കാണികള്‍ കോരിത്തരിച്ചിരുന്നുപോയി. ഇഗ്ലണ്ടില്‍ ജനിച്ചു വളരുന്ന സെന്റ് ജോണ്‍ പോള്‍ II മതബോധന സ്‌കൂളിലെ ഒന്നും മുതല്‍ പതിനൊന്നാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ തങ്ങള്‍ക്ക് ലഭിച്ച വിഷയങ്ങളെ കുറിച്ച് മലയാളത്തില്‍ പ്രസംഗിച്ച് ഏവരുടെയും കയ്യടി നേടി. അതുപോലെ തന്നെ വി. ബൈബിളിനെ ആധാരമാക്കി ഫാന്‍സി ഡ്രസ്സ് ലളിത ഗാനം, മുതിര്‍ന്നവരുടെ പുരാതന പാട്ട് എന്നിങ്ങനെ ഓരോ ഇനങ്ങളും വളരെ മികവുറ്റതും വിജയികളെ കണ്ടെത്തുന്ന കാര്യത്തില്‍ വിധികര്‍ത്താക്കളെ വിഷമത്തിലാക്കുന്നവയുമായിരുന്നു.
ഉച്ചക്ക് ശേഷം നടന്ന മാര്‍ച്ച് പാസ്റ്റ്, സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചാപ്ലെയിന്‌സിയുടെ കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമായിരുന്നു. ചാപ്ലെയിന്‍സിയുടെ കീഴിലുള്ള ഓരോ കൂടാരയോഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനവും കഠിനാധ്വാനവും മാര്‍ച്ച് പാസ്റ്റില്‍ ഉപയോഗിച്ച ഡ്രസ്സ് കോഡുകളിലും പ്രോപ്പര്‍ട്ടികളിലും അതുപോലെ തന്നെ നയനമനോഹരമായ Srynchronised March ല്‍ നിന്നും വ്യക്തമായിരുന്നു.
ചാപ്ലെയിന്‍സിയുടെ ഏറ്റവും ആദ്യത്തെ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ഡേയ് ഇത്രയും വലിയ ഒരു വിജയം ആയതു ക്‌നാനായ സമൂഹത്തിന്റെ കൂട്ടായ്മയുടെയും, ഒത്തൊരുമയുടെയും അതിലുപരിയായി ചാപ്ലെയിന്‍സിയുടെ മധ്യസ്ഥയായ അമലോല്‍ഭവ മാതാവിന്റെ അനുഗ്രഹവുമാണ് എന്ന് ചാപ്ലെയിന്‍ ആയ ഫാ. സജി മലയില്‍പുത്തെന്‍പുരയില്‍ അഭിപ്രായപ്പെട്ടു. 2016ലെ സെന്റ് മേരീസ് ചാപ്ലെയിന്‌സിയുടെ സ്‌നേഹോല്‍സവം പരിപാടിയില്‍ പങ്കെടുത്ത ഇതൊരു വ്യക്തിയും ഈ മൂന്നു വാക്കുകളോട് പൂര്‍ണ്ണമായും യോജിക്കും. ‘ WELL PARTICIPATED, ENTHUSIASTIC AND POSITIVE ENERGY…’
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല