ലണ്ടന്‍: ലോക്കല്‍ അതോറിറ്റി അധ്യക്ഷന്‍മാര്‍ അടക്കമുള്ളവര്‍ക്ക് ശമ്പളം നല്‍കുന്ന വിഷയം കൗണ്‍സിലര്‍മായി ചര്‍ച്ച ചെയ്ത് വോട്ടിനിട്ടു തീരുമാനിച്ച ശഷം മാത്രമേ ആകാവൂ എന്ന് കമ്മ്യൂണിസ്റ്റ് സെക്രട്ടറി എറിക് പിക്കില്‍സ് ആവശ്യപ്പെട്ടു.
ചില ലോക്കല്‍ അതോറിറ്റി അധ്യക്ഷന്‍മാര്‍ക്ക് കൂടുതല്‍ ശമ്പളം ലഭിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കണമെന്നും എറിക് ആവശ്യപ്പെട്ടു.
പല ലോക്കല്‍ അതോറിറ്റ് മേധാവികളും 150,000 പൗണ്ടിലും അധികം തുക ശമ്പളമായി കൈപ്പറ്റുന്നുണ്ടെന്ന് നേരത്തേ നടത്തിയ സര്‍വ്വേയില്‍ തെളിഞ്ഞിരുന്നു. അതിനിടെ ഏറെ ചര്‍ച്ചയായ ലോക്കലിസം ബില്‍ കൂടുതല്‍ ഭേദഗതികള്‍ക്ക് വിധേയമാക്കണമെന്ന് കമ്മ്യൂണിസ്റ്റ് സെക്രട്ടറി അഭിപ്രായപ്പെട്ടു.
കൂടുതല്‍ ചര്‍ച്ചയ്ക്ക് വിധേയമാകേണ്ട ബില്ലാണിതെന്നും എറിക് പറഞ്ഞു. ഏതെങ്കിലും കൗണ്‍സില്‍ മേധാവികള്‍ രണ്ടുലക്ഷം പൗണ്ടില്‍കൂടുതല്‍ ശമ്പളം പറ്റുന്നുണ്ടെങ്കില്‍ അതില്‍ പത്തുശതമാനം കുറവ് വരുത്തണമെന്ന് എറിക് കഴിഞ്ഞവര്‍ഷം ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല