കേരളാ കാത്തലിക് അസോസിയേഷന് ഓഫ് മാഞ്ചസ്റ്ററിന്റെ (കെ.സി.എ.എം) ആഭിമുഖ്യത്തില്‍ ഇംഗ്ലണ്ടിന്റെ നസ്രത്ത് എന്ന് പ്രസിദ്ധമായ വാല്‍സിങ്ങാമിലേക്ക് തീര്‍ത്ഥാടനം നടത്തി. മാഞ്ചസ്റ്ററില്‍ നിന്നും യാത്ര തിരച്ച സംഘം വാല്‍സിങ്ങാമില്‍ ദിവ്യബലിയും, ജപമാലയും, വണക്കമാസപ്രാര്ത്ഥനകളിലും പങ്കെടുത്തു. പ്രദക്ഷിണത്തെത്തുടര്ന്ന് പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.
കുടുംബയൂണിറ്റുകള്‍ വഴി നടന്നു വരുന്ന വണക്കമാസസമാപനം 31-ാം തീയതി വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല