നടി ഖുശ്ബുവിന് നേരെ കോടതിയങ്കണത്തില്‍ വെച്ച് ചീമുട്ടയെറിഞ്ഞ കേസിന്റെ വിചാരണ മേട്ടൂര്‍ ക്രൈംബ്രാഞ്ച് കോടതി ജനുവരി 21ലേക്ക് മാറ്റി. സ്ത്രീകളുടെ ചാരിത്ര്യത്തെപ്പറ്റി മോശമായി സംസാരിച്ചെന്ന കേസിന്റെ വിചാരണയ്ക്കായി കോടതിയിലെത്തിയ ഖുശ്ബുവിനെ കോടതി പരിസരത്ത് നിലയുറപ്പിച്ചിരുന്ന ജനങ്ങള്‍ ചീമുട്ടയും ചീഞ്ഞ തക്കാളിയും എറിഞ്ഞതായാണ് കേസ്.
41 പേരെ പ്രതി ചേര്‍ത്താണ് മേട്ടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒന്നാം ക്രൈംബ്രാഞ്ച് കോടതിയില്‍ കേസ് ബുധനാഴ്ച വിചാരണയ്‌ക്കെടുത്തപ്പോള്‍ ഒന്നാം സാക്ഷി ഖുശ്ബു ഹാജരാകാതിരുന്നതിനാലാണ് കേസ് മാറ്റിയത്.
വിവാഹപൂര്‍വ ലൈംഗിക ബന്ധം തെറ്റല്ലെന്ന ഖുശ്ബുവിന്റെ പരാമര്‍ശം തമിഴ്‌നാട്ടില്‍ വന്‍വിവാദമായിരുന്നു. നടിയ്‌ക്കെതിരെ സംസ്ഥാനത്തെ പല കോടതികളിലും കേസുണ്ടായി. എന്നാല്‍ സുപ്രീം കോടതി കേസ് തള്ളിയത് ഖുശ്ബുവിന് ഏറെ ആശ്വാസമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല