സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ ചെയര്‍മാനാകാന്‍ മോഹന്‍ലാല്‍ വിസമ്മതിച്ചെന്ന് റിപ്പോര്‍ട്ട്. ലാലിനെ ചെയര്‍മാനാക്കാന്‍ ശ്രമം നടത്തിയ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നിരാശനായാണ് മടങ്ങിയത്.
സിനിമയിലെ തിരക്കും സമയക്കുറവുമാണ് പറഞ്ഞ കാരണങ്ങള്‍. എന്നാല്‍ കെ.ബി ഗണേഷ്‌കുമാര്‍ എന്ന ജൂനിയര്‍ നടനുകീഴില്‍ അക്കാദമിയില്‍ ചെയര്‍മാനാകുള്ള മടിയാണ് ലാലിന്റെ തീരുമാനിത്തിന് പിന്നിലെന്നാണ് പൊതുസംസാരം. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ ലാല്‍ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നെന്നാണ് സിനിമാ ലോകത്തെ ചിലര്‍ പറയുന്നത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനാകുന്നതിനെ മുതിര്‍ന്ന സഹപ്രവര്‍ത്തകരും വിലക്കിയിരുന്നു.
സിനിമയില്‍ സജീവമായ ഏതെങ്കിലും പ്രമുഖനെ ചെയര്‍മാനാക്കാനാണെന്നാണ് ഗണേഷ്‌കുമാറിന്റെ ആഗ്രഹം. അതിന്റെ ഭാഗമായാണ് മോഹന്‍ലാലിനെ സമീപിച്ചത്. അദ്ദേഹം വിസമ്മതിച്ചതോടെ ഗണേഷ്‌കുമാര്‍ മറ്റൊരാളെ കണ്ടെത്തുകയും ചെയ്തു. പ്രമുഖ ചലച്ചിത്ര സംവിധായകനായ പ്രിയദര്‍ശനെയാണ് അക്കാദമിചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇപ്പോള്‍ പരിഗണിക്കുന്നത്. പ്രിയദര്‍ശനും താല്‍പര്യമുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. മോഹന്‍ലാലിനെ പോലെ തന്നെ സിനിമാ രംഗത്ത് ഏറെ സ്വാധീനം ചെലുത്താന്‍ കഴിയുന്നയാളാണ് പ്രിയദര്‍ശന്‍.
അതേസമയം, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അക്കാദമി ചെയര്‍മാനായിരുന്ന സംവിധായകന്‍ ടി കെ രാജീവ്കുമാറിനെ ചെയര്‍മാനാക്കാന്‍ സിനിമാ നിര്‍മാതാക്കളുടെ സംഘടനാ നേതൃത്വം സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍ രാജീവ്കുമാറിന്റെ കാര്യത്തില്‍ മന്ത്രി കാര്യമായ താല്‍പര്യം കാണിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല