ട്രിപോളി: ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ ഖാമിസ് വിമതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബാനി ഖാലിദിലുണ്ടായ പോരാട്ടത്തില്‍ ഗദ്ദാഫിയുടെ ഇളയ മകനായ ഖാമിസ് കൊല്ലപ്പെട്ടതായി വിമത സേനയാണ് അറിയിച്ചത്. ഗദ്ദാഫിയുടെ 32ാം ബ്രിഡേഡിന്റെ കമാന്‍ഡറായിരുന്നു 28 വയസ്സുള്ള ഖാമിസിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഗദ്ദാഫി എവിടെയാണെന്നതു സംബന്ധിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. ഗദ്ദാഫിയുടെ ജന്മനാടായ സിര്‍ത്ത് പിടിക്കാന്‍ വിമതസേന അന്തിമപോരാട്ടം തുടരുകയാണ്. ഗോത്ര വര്‍ഗങ്ങളുടെ പിന്തുണയുള്ള ഗദ്ദാഫി, സിര്‍ത്തില്‍ തന്നെ ഉണ്ടാകുമെന്നാണു കരുതപ്പെടുന്നത്.
അതേസമയം, ഗദ്ദാഫിയുടെ കുടുംബം അള്‍ജീരിയയില്‍ എത്തിയതായി അള്‍ജീരിയയില്‍ അഭയം തേടി. ഗദ്ദാഫിയുടെ ഭാര്യ സഫിയ, മക്കളായ ഐഷ, ഹനിബാല്‍, മുഹമ്മദ്, അവരുടെ കുട്ടികള്‍ എന്നിവരടങ്ങുന്ന സംഘം അല്‍ജീരിയയില്‍ എത്തിയതായി അള്‍ജീരിയന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഏഴുകാറുകളിലായി ഗദ്ദാഫിയുടെ 31 കുടുംബാംഗങ്ങളാണ് അല്‍ജീരിയന്‍ അതിര്‍ത്തിയില്‍ എത്തിയത്. ഗര്‍ഭിണിയായ ഐഷയുടെ ആരോഗ്യനില കണക്കിലെടുത്തും മാനുഷിക പരിഗണന വെച്ചുമാണ് ഇവര്‍ക്ക് അഭയം നല്‍കിയതെന്ന് അള്‍ജീരിയന്‍ വിദേശ മന്ത്രാലയം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല