ഒളിവില്‍ പോയ ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫി രക്ഷപെട്ടത് രഹസ്യ തുരങ്കം വഴിയാണെന്ന് റിപ്പോര്‍ട്ട്. ട്രിപ്പോളി നഗരത്തിനടിയിലൂടെ രഹസ്യ തുരങ്കം ഉണ്ടാക്കിയിരുന്നെന്നുവെന്നും അതിലൂടെ ഗോള്‍ഫ് മൈതാനങ്ങളില്‍ ഉപയോഗിക്കുന്ന ചെറു വണ്ടി ഉപയോഗിച്ചാവും ഗദ്ദാഫി രക്ഷപെട്ടതെന്നും ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഭൂമിയ്ക്കടിയില്‍ നിര്‍മ്മിച്ച തുരങ്കങ്ങള്‍ കഴിഞ്ഞ ദിവസം വിമതര്‍ കണ്ടെത്തിയിരുന്നു. രണ്ടു പേര്‍ക്ക് സുഖമായി സഞ്ചരിക്കാവുന്ന ഈ തുരങ്കത്തില്‍ ഗദ്ദാഫിയും കുടുംബവും രക്ഷപെട്ടതിനു ശേഷം ഉപേക്ഷിച്ച ചെറുവാഹനങ്ങളും കണ്ടെത്തിയിരുന്നു.
ഭൂമിയ്ക്കടിയില്‍ ഒരുക്കിയ സമാന്തര നഗരം തന്നെയായിരുന്നു ഒരര്‍ഥത്തില്‍ ഈ തുരങ്കം. മൈലുകളോളം ദൂരം ഈ തുരങ്കത്തിലൂടെ സഞ്ചരിക്കാം. ഈ തുരങ്കം നഗരത്തിലെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ തുരങ്കം വഴിയാണ് ഗദ്ദാഫി നഗരത്തില്‍ മുന്നറിയിപ്പില്ലാതെ പ്രത്യക്ഷപ്പെട്ടിരുന്നത്.
ബോംബ് സ്‌ഫോടനത്തില്‍ തകരാത്ത വിധത്തിലുള്ള ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്ന അറകളും വിമതര്‍ കണ്ടെത്തി. ആഴ്ചകളോളം തങ്ങാന്‍ ആവശ്യമായ ഭക്ഷണവും വെള്ളവും ചിലയിടങ്ങളില്‍ തയ്യാറാക്കിയിരുന്നു.
അബുസലീമിലെ രണ്ടു വീടുകള്‍ക്കും രഹസ്യവാതില്‍ ഉണ്ട്. ഉരുക്കു കൊണ്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല