ഗദ്ദാഫിക്കും കുടുംബത്തിനും വേണ്ടി താന്‍ സ്വകാര്യ മ്യൂസിക് ഷോ നടത്തിയിരുന്നുവെന്നും അതില്‍ നിന്ന് ലഭിച്ച പണം പാവങ്ങള്‍ക്ക് നല്‍കുമെന്നും കനേഡിയന്‍ ഗായിക. കനേഡിയന്‍ പോപ്പ് ഗായിക നെല്ലി ഫര്‍ട്ടാഡോയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
2007ലായിരുന്നു സംഗീത ചടങ്ങ്. ഇറ്റിലിയിലെ ഒരു ഹോട്ടലില്‍ വെച്ച് ലിബിയന്‍ പ്രസിഡന്റ് ഗദ്ദാഫിയും അടുത്ത കുടുംബങ്ങള്‍ക്കും വേണ്ടി മാത്രമായിരുന്നു പരിപാടി. ചടങ്ങിനായി തനിക്ക് ഒരു മില്ല്യണ്‍ ഡോളര്‍ ലഭിക്കുകയും ചെയ്തു. പക്ഷെ ഇപ്പോള്‍ ഞാനത് പാവങ്ങള്‍ക്ക് നല്‍കാനായി തീരുമാനിച്ചിരിക്കയാണ്.
സംഗീത ചടങ്ങുകള്‍ക്കായി ഗദ്ദാഫിയും കുടുംബവും പണം ധൂര്‍ത്തടിക്കുന്നതായി നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. ഗദ്ദാഫിയുടെ മകന്‍ മുഅത്തസിം കഴിഞ്ഞ ന്യൂയറിന് കരീബിയന്‍ ദ്വീപില്‍ സംഗീത വിരുന്നില്‍ പങ്കെടുത്തത് വാര്‍ത്തയായിരുന്നു. ഒരു വര്‍ഷം മുമ്പ് ഗദ്ദാഫിയുടെ മറ്റൊരു മകനായ സെയ്ഫുല്‍ ഇസ് ലാം ന്യൂയര്‍ പരിപാടിയില്‍ പങ്കെടുക്കവെ ഒരു ഗായികക്ക് ഒരു മില്ല്യണ്‍ ഡോളര്‍ സംഭാവന നല്‍കിയതും വിവാദമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല