ട്രിപ്പോളി: ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫി സുരക്ഷിതനാണെന്ന അവകാശവാദവുമായി മകനും സൈനിക മേധാവിയുമായ സെയ്ഫ് അല്‍ ഇസ്‌ലാം രംഗത്തെത്തി. ട്രിപ്പോളി പിടിച്ചെടുത്തതായുള്ള വിമതസൈന്യത്തിന്റെ വാദം തെറ്റാണെന്നും തന്നെ വിമതര്‍ ബന്ദിയാക്കിയിട്ടില്ലെന്നും സെയ്ഫ് പറഞ്ഞു. തന്റെ അനുയായികള്‍ക്കൊപ്പം ടെലിവിഷന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സെയ്ഫിനെ ഉള്‍പ്പടെ ഗദ്ദാഫിയുടെ മൂന്ന് ആണ്‍മക്കളെ പിടികൂടിയതായി വിമതസേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ട്രിപ്പോളിയുടെ മുഴുവന്‍ നിയന്ത്രണവും വിമതസൈന്യം ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല