ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫി സ്ഥാനമൊഴിയണമെന്ന ജി- എട്ട് ഉച്ചകോടിയിലെ ലോകനേതാക്കളുടെ ആഹ്വാനം ലിബിയ തള്ളി. ജി-എട്ട് സാമ്പത്തിക സമ്മേളനം മാത്രമാണ്. ലിബിയക്ക് മുകളില്‍ ജി- എട്ട് നിര്‍ദ്ദേശങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നും ലിബിയന്‍ വിദേശകാര്യസഹമന്ത്രി ഖാലിദ് ഖയിം പറഞ്ഞു.
ലിബിയയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ ഏതെങ്കിലും തരത്തില്‍ പരിഹാരം കാണണമെന്നുണ്ടെങ്കില്‍ അതു ആഫ്രിക്കന്‍ യൂണിയന് വഴിയായിരിക്കുമെന്നും ഖയിം. ലിബിയക്കു മേല്‍ പാശ്ചാത്യരാജ്യങ്ങള്‍ സമ്മര്‍ദ്ധം ശക്തമാക്കിയതോടെ ആഫ്രിക്കന്‍ യൂണിയന് പ്രശ്നപരിഹാരത്തിനു നയതന്ത്ര ഉപായം മുന്നോട്ടുവച്ചിട്ടുണ്ട്. ഗദ്ദാഫി രാജിവയ്ക്കണമെന്ന പാശ്ചാത്യരാജ്യങ്ങളുടെ ആവശ്യത്തിനു റഷ്യയും ഇന്നലെ പിന്തുണ പ്രഖ്യാപിച്ചു. റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വിദേവാണ് റഷ്യയുടെ പിന്തുണ അറിയിച്ചത്.
ലിബിയയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ഫ്രാന്‍സിലെ ദുവിയെയില് ജി-എട്ട് സമ്മേളനത്തിനെത്തിയ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ര്യാബ്കോവ് വ്യക്തമാക്കി. അതേസമയം, മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത ലിബിയ തള്ളി. തങ്ങള്‍ ആഫ്രിക്കന്‍ രാജ്യമാണെന്നും ആഫ്രിക്കയ്ക്കു പുറത്തുനിന്നുള്ള യാതൊരു പരിഹാരപദ്ധതികളും ലിബിയ സ്വീകരിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല