തന്റെ പുതിയ ചിത്രമായ ഗദ്ദാമ തീര്‍ത്തും വ്യത്യസ്തമായ അതിജീവനത്തിന്റെ കഥയാണ് പറയുന്നതെന്ന് സംവിധായകന്‍ കമല്‍. വ്യാഴാഴ്ച കൊച്ചിയില്‍ ഗദ്ദാമയുടെ പ്രിവ്യൂഷോ കഴിഞ്ഞശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി അറേബ്യയില്‍ വീട്ടുജോലിയ്ക്ക് പോകുന്ന സ്ത്രീകളുടെ അനുഭവത്തിന്റെ നേര്‍ക്കാഴ്ചയാണിത്.
പ്രവാസലോകത്ത് എത്തിപ്പെടുന്ന ഗദ്ദാമമാരുടെ കഷ്ടപ്പാടുകളും ദുരിതങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗള്‍ഫിലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും സൗദി അറേബ്യയിലെ തൊഴിലിടങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ പ്രവാസികള്‍ കഷ്ടപ്പെടുന്നതുമെല്ലാം ഗദ്ദാമയിലൂടെ അവതരിപ്പിക്കുന്നുണ്ട്-കമല്‍ പറഞ്ഞു.
ചിത്രം യഥാര്‍ഥ കഥയാണ് പറയുന്നതെന്നും ശ്രീനിവാസന്‍ അവതരിപ്പിച്ച റസാഖ് കൊട്ടേക്കാട് എന്ന കഥാപാത്രമുള്‍പ്പെടെയുള്ള ചില കഥാപാത്രങ്ങളെ താന്‍ സൗദിയില്‍ നേരിട്ടു കണ്ടിട്ടുണ്ടെന്നും കമല്‍ വ്യക്തമാക്കി.
സാമൂഹികപ്രസക്തിയുള്ള കഥാപാത്രമാണ് ഗദ്ദാമയിലെ അശ്വതിയിലൂടെ തനിക്കു ലഭിച്ചതെന്നു കാവ്യാമാധവന്‍ പറഞ്ഞു. ഈ കഥാപാത്രത്തിലൂടെ എനിക്ക് അവാര്‍ഡ് കിട്ടുമെന്ന് പലരും പറയുന്നു. എന്റെ കഥാപാത്രങ്ങള്‍ എല്ലാം നോക്കുമ്പോള്‍ ഗദ്ദാമ തികച്ചം വ്യത്യസ്തമാണ്- കാവ്യ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല