സ്റ്റാനി ഇമ്മാനുവേല്‍
ഈ മാസം 26-ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 4 മണിക്ക് മാഞ്ചസ്റ്റര്‍ അപ്പോളോ തിയ്യേറ്ററില്‍ അരങ്ങേറുന്ന യേശുദാസ്, സുജാത ടീം നയിക്കുന്ന നൃത്ത സംഗീത വിരുന്നിന് യു.കെ.യിലെങ്ങും ആവേശത്തിരകള്‍. യു.കെ.മലയാളികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ നൃത്ത സംഗീത വിരുന്നാണ് ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സിലിനു വേണ്ടി മാഞ്ചസ്റ്റര്‍ ആതിഥേയത്വം വഹിക്കുന്നത്. മാര്‍ച്ച് 24-ാം തിയ്യതി വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് മാഞ്ചസ്റ്റര്‍ എയര്‍പ്പോര്‍ട്ടില്‍ എത്തുന്ന യേശുദാസ്, സുജാത, വിജയ് യേശുദാസ്, ശ്വേത, മറ്റു നര്‍ത്തകിമാര്‍, അമേരിക്കയിലെ തരംഗിണി സ്റ്റുഡിയോവില്‍ നിന്നും എത്തുന്ന പതിനഞ്ചംഗ ഓര്‍ക്കസ്ട്ര ടീം എന്നിവര്‍ക്ക് ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വമ്പിച്ച സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
യു.കെ.യിലെ ഒട്ടുമിക്ക പ്രദേശങ്ങളില്‍ നിന്നും ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങ് വഴിയാണ് മലയാളികള്‍ 26-ന് മാഞ്ചസ്റ്ററിലെത്തുന്നത്. കാണികള്‍ക്ക് വേണ്ടി അതീവവിപുലമായ കാര്‍പാര്‍ക്കിങ്ങ് സൗകര്യങ്ങളും, വളരെമിതമായ നിരക്കില്‍ ഇന്ത്യന്‍ റസ്റ്റോറന്റുകളുടെ ഭക്ഷണശാലകളും, വന്‍ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടിയ നിരക്കിലുള്ള ടിക്കറ്റുകള്‍ ഇതിനോടകള്‍ വിറ്റുകഴിഞ്ഞതായും, മറ്റു നിരക്കുകളിലുള്ള ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ എത്രയും വേഗം ടിക്കറ്റ് സെയില്‍സ് കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടണമെന്നും, കൃത്യം 3 മണിയ്ക്കു തന്നെ തിയ്യേറ്ററിനുള്ളിലേക്ക് പ്രവേശനം തുടങ്ങുമെന്നും ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സില്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
സംഗീതനിശയുടെ മെഗാ സ്‌പോണ്‍സര്‍ സെന്റ് മേരീസ് ഇന്റര്‍നാഷ്ണലും, സ്‌പോണ്‍സര്‍ എച്ച്.ഡി.എഫ.സി. ബാങ്കും, ഫ്രീ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പിലൂടെ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകളടക്കം സമ്മാനങ്ങളുടെ വന്‍നിരതന്നെ ഒരുക്കിയിരിക്കുന്നതായി സെന്റ് മേരീസ് ഇന്റര്‍നാഷ്ണല്‍ എം.ഡി.ശ്രീ.സാബുകുര്യന്‍ അറിയിച്ചു.
Venue: 02 APPOLLO STOCKPORT ROAD, MANCHESTER-M126AP
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല