ലണ്ടന്‍: 25വയസിനുള്ളില്‍ രണ്ടില്‍ കൂടുതല്‍ ഗര്‍ഭഛിദ്രം നേരിടേണ്ടി വന്ന 20,000ത്തിലധികം സ്ത്രീകളാണ് യു.കെയിലുള്ളതെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ കഴിഞ്ഞവര്‍ഷം 189,574 ഗര്‍ഭഛിദ്രങ്ങളാണ് നടന്നത്. 2000ത്തിലുണ്ടായിരുന്നതിനേക്കാള്‍ 8% അധികമാണിത്. ഇതില്‍ 70,466 സ്ത്രീകള്‍ 25വയസിന് താഴെയുള്ളവരാണ്. ഇവരില്‍ 22,468 പേര്‍ ഒന്നില്‍കൂടുതല്‍ തവണ ഗര്‍ഭചിദ്രം നടത്തിയവരാണ്.
കഴിഞ്ഞവര്‍ഷം അബോഷന്‍ നടത്തിയതില്‍ 85 സ്ത്രീകള്‍ ഏഴാം വട്ടമാണ് ഇങ്ങനെ ചെയ്യുന്നത്. അനാവശ്യ ഗര്‍ഭധാരണം കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ പരാജയപ്പെടുകയാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
കാര്യമിതൊക്കെയാണെങ്കിലും കൗമാരക്കാരിലെ ഗര്‍ഭഛിദ്രം കുറയുന്നതായാണ് റിപ്പോര്‍ട്ട്. 2009ല്‍ 17,916 ആയിരുന്ന ഇത് കഴിഞ്ഞവര്‍ഷം 16,460 ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ചെറിയ വര്‍ധനവുണ്ടായതൊഴിച്ചാല്‍ 2006 മുതല്‍ ഗര്‍ഭഛിദ്രം കുറഞ്ഞുവരികയായിരുന്നു. മിക്ക സ്ത്രീകളും ഗര്‍ഭധാരണം കഴിഞ്ഞ് ആദ്യനാളുകളിലാണ് അബോഷന്‍ നടത്തുന്നതെന്നും വ്യക്തമായി.
അനാവശ്യ ഗര്‍ഭം ഒഴിവാക്കുക എന്നത് സ്ത്രീയെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രഗ്നന്‍സി അഡൈ്വസറി സര്‍വ്വീസ് വക്താവ് ആന്‍ ഫുരേഡി പറഞ്ഞു. മിക്ക സ്ത്രീകളിലും ഗര്‍ഭനിരോധം പരാജയപ്പെട്ടതിന്റെ ഫലമാണ് അബോഷന്‍ നടത്തിയത്. അബോഷന്‍ ഒരു തെറ്റല്ല. ഗര്‍ഭധരിക്കുക എന്നത് പ്രശ്‌നമാകുമ്പോള്‍ അതിനുള്ള യുക്തിപൂര്‍വ്വവും, ധാര്‍മ്മികവുമായ പരിഹാരിമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല