പ്രസവകാലത്തെ സാമൂഹ്യാന്തരീക്ഷങ്ങളും പിറക്കാന്‍ പോകുന്ന കുട്ടികളുടെ സ്വഭാവത്തെയും കുറിച്ചുള്ള രസകരമായ റിപ്പോര്‍ട്ട് പുറത്തുവന്നു. ഈയിടെ നടത്തിയ ഒരു പഠനമാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഗര്‍ഭിണികളായ അമ്മമാര്‍ അധികം ടെന്‍ഷനടിക്കരുതെന്നാണ് പഠനം പറയുന്നത്. ഇങ്ങനെ ടെന്‍ഷനടിച്ചാല്‍ അവര്‍ക്ക് പിറക്കുന്ന കുട്ടികള്‍ പറഞ്ഞാല്‍ കേള്‍ക്കാത്തവരും അനുസരണകുറഞ്ഞവരുമായിരിക്കും.
ഗര്‍ഭിണിയായിരിക്കുന്ന ആദ്യ മാസങ്ങളില്‍ ഉണ്ടാകുന്ന ഓരോ ടെന്‍ഷനും മറ്റ് പ്രശ്‌നങ്ങളും കുട്ടികളുടെ സ്വഭാവരൂപീകരണത്തെപ്പോലും സ്വാധീനിക്കുന്ന എന്ന നിഗമനത്തിലേക്കാണ് പഠനം എത്തിച്ചേര്‍ന്നിട്ടുള്ളത്. ടെന്‍ഷന്‍ അടിക്കുമ്പോള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ചില പ്രത്യേക ഹോര്‍മോണുകള്‍ ഗര്‍ഭപാത്രത്തിലെത്തുകയും ഇത് കുട്ടിയെ സ്വാധീനിക്കുകയുമാണ് ചെയ്യുന്നത്.
ഗര്‍ഭാവസ്ഥ മുതല്‍ സ്‌കൂള്‍ ജീവിതംതുടങ്ങുന്നതു വരെയുള്ള കുട്ടികളുടെ കാര്യങ്ങള്‍ നിരീക്ഷിച്ചാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ദീകരിച്ചിരിക്കുന്നത്. ഗര്‍ഭപാത്രത്തില്‍വെച്ച് ഹോര്‍മോണ്‍ അധികം ഉല്‍സര്‍ജ്ജിക്കുന്നത് കുട്ടികളുടെ ശ്രദ്ധ കുറയാനും പെരുമാറ്റത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കാനും കാരണമാകുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടിഷ് സൈക്കോളജിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷിക കോണ്‍ഫറന്‍സിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
ഏതാണ്ട് 1700ലധികം അമ്മമാരെയും കുട്ടികളെയും നിരീക്ഷിച്ചതിന് ശേഷമാണ് ഇത്തരമൊരു നിഗമനത്തിലെത്തിയതെന്ന് ലണ്ടനിലെ കിംഗ്‌സ് കോളേജിലെ അലീന റോഡ്രിഗസ് പറഞ്ഞു. എന്നാല്‍ ഇതിനെക്കുറിച്ചോര്‍ത്ത് ഗര്‍ഭിണികള്‍ അധികം ആകുലപ്പെടേണ്ടെന്നും അലീന വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല