ഗര്‍ഭകാലത്ത് മൊബൈല്‍ഫോണ്‍ പതിവായി ഉപയോഗിക്കുന്നവരുടെ കുഞ്ഞുങ്ങളില്‍ സ്വഭാവവ്യതിയാനം കൂടുതലായി ഉണ്ടാകുമെന്ന് പഠനറിപ്പോര്‍ട്ട്.
ഗര്‍ഭിണികളായ ഒരു ലക്ഷം സ്ത്രീകളുടെ മക്കളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇത്തരം അമ്മമാരുടെ കുഞ്ഞുങ്ങള്‍ വളരെ നേരത്തേ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
ഗര്‍ഭകാലത്തുതന്നെ ഈ സ്ത്രീകളെ നരീക്ഷണവിധേയരാക്കാന്‍ തുടങ്ങിയിരുന്നു. ജീവിതരീതി, ഭക്ഷണം, പ്രകൃതിയുമായി ബന്ധപ്പെട്ട് ഗര്‍ഭകാലത്തുണ്ടാകുന്ന സവിശേഷതകള്‍ തുടങ്ങിയ എല്ലാകാര്യങ്ങളെക്കുറിച്ചും ഈ സ്ത്രീകള്‍ക്ക് നേരത്തേ വിവരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
പിന്നീട് പ്രസവം കഴിഞ്ഞ് കുട്ടികള്‍ക്ക് 7 വയസ്സ് തികഞ്ഞപ്പോഴാണ് കുട്ടികളുടെ സ്വഭാവരീതികളെക്കുറിച്ചും മറ്റും വീണ്ടും പഠനം നടത്തിയത്. ഇതില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയത് കുട്ടികളുടെ സ്വഭാവ പഠനമായിരുന്നു.
ഗര്‍ഭകാലത്ത് അമ്മമാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവും ഇപ്പോള്‍ കുട്ടികള്‍ക്ക് അതിനോടുള്ള മനോഭാവമെന്തെന്ന കാര്യവും വ്യക്തമായി പഠിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.
കൂടുതലായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് മറ്റുള്ളവരുടെ കുട്ടികളെ അപേക്ഷിച്ച് സ്വഭാവ വൈകല്യങ്ങളും പ്രശ്‌നങ്ങളും കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല