1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2018

PRO UUKMA: യൂറോപ്പ് മലയാളികളുടെ ഹൃദയം കവര്‍ന്ന സ്റ്റാര്‍ സിംഗര്‍ 3 യുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ തിരി തെളിയുന്ന ഗര്‍ഷോം ടിവി യുക്മ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയുടെ ആദ്യ ഓഡിഷന്‍ ജൂണ്‍ 16 ശനിയാഴ്ച ലണ്ടനില്‍ വച്ച് നടക്കും.

ഒഡീഷനില്‍ പങ്കെടുക്കുന്നവര്‍ മെയ് 23 നു മുമ്പായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 12 നും 20 മദ്ധ്യേ പ്രായമുള്ള ഏതൊരു യൂറോപ്പ് മലയാളിക്കും ഈ റിയാലിറ്റി ഷോയിലേക്ക് അപേക്ഷിക്കാം. ഒഡീഷനില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുന്നവര്‍ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഡാന്‍സ് സ്‌റ്റൈലോ അല്ലെങ്കില്‍ രണ്ടു ഡാന്‍സ് സ്‌റ്റൈലുകള്‍ ചേരുന്ന ഒരു ഫ്യൂഷനോ അവതരിപ്പിക്കേണ്ടതാണ്. സെമി ക്ലാസിക്കല്‍ ഡാന്‍സ്, മറ്റു ഫ്രീ സ്‌റ്റൈല്‍ ഡാന്‍സുകള്‍ എന്നിവ ഇതിനായി തെരഞ്ഞെടുക്കാം. എന്നാല്‍ തനി ക്‌ളാസിക്കല്‍ നൃത്തരൂപങ്ങള്‍ ഒഡീഷനായി പരിഗണിക്കുവാന്‍ പാടുള്ളതല്ല. സ്‌പെഷ്യല്‍ ഡാന്‍സ് കോസ്റ്റിയൂംസ്, പ്രോപ്പര്‍ടീസ്, ചമയങ്ങള്‍ എന്നിവ ഒഡീഷനായി തെരഞ്ഞെടുക്കേണ്ടതില്ല. വിധി നിര്‍ണ്ണയം പൂര്‍ണ്ണമായും നൃത്താവതരണത്തെ ആശ്രയിച്ചായിരിക്കും.

യുകെയില്‍ ലെസ്റ്ററിലും അയര്‍ലണ്ടില്‍ ഡബ്ലിനിലും സ്വിറ്റസര്‍ലന്റില്‍ സൂറിച്ചിലുമായിരിക്കും മറ്റു ഒഡീഷനുകള്‍ നടക്കുക. ഇവയുടെ തിയതി പിന്നീട് പ്രഖ്യാപിക്കും. യൂറോപ്പിലെ ഈ നാലു നഗരങ്ങളില്‍ വച്ച് നടക്കുന്ന ഒഡീഷനുകളില്‍ നിന്ന് 20 പേരായിരിക്കും യുക്മ സൂപ്പര്‍ ഡാന്‍സറിലേക്കു തെരഞ്ഞെടുക്കപ്പെടുക എന്ന് യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ് അറിയിച്ചു. യുകെയിലെയും യൂറോപ്പിലെയും പ്രശ സ്തരായ കൊറിയോഗ്രാഫര്‍മാരും വിധികര്‍ത്താക്കളും മീഡിയ പ്രവര്‍ത്തകരുമടങ്ങുന്ന വലിയൊരു ശ്രേണിയായിരിക്കും യുക്മയോടൊപ്പം സൂപ്പര്‍ ഡാന്‍സറിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുക എന്ന് യുക്മ നാഷണല്‍ സെക്രെട്ടറി റോജിമോന്‍ അറിയിച്ചു.

വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാനും വളര്‍ത്തുവാനും വേദി സൃഷ്ടിക്കുന്ന ഈ നൃത്തവേദിയുടെ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ എല്ലാ യൂറോപ്പ് മലയാളികളെയും സ്വാഗതം ചെയ്യുന്നതായിസൂപ്പര്‍ ഡാന്‍സര്‍ ചീഫ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്മാരായ ഡോ. ദീപ ജേക്കബ്, കുഞ്ഞുമോന്‍ ജോബ് എന്നിവര്‍ അറിയിച്ചു.

മത്സരത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് (07883068181) ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ഡോ:ദീപ ജേക്കബ് (07792763067 ) കുഞ്ഞുമോന്‍ ജോബ് (07828976113) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള മത്സരാര്‍ത്ഥികള്‍ ഇതിനോടൊപ്പമുള്ള ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടതാണ്

https://www.emailmeform.com/builder/form/bG4uLakAE26b18zI6X

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.