1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2017

സജീഷ് ടോം (ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍): കാത്തിരിപ്പിന് വിരാമമായി. ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍ സിംഗര്‍ 3 മത്സരങ്ങളുടെ സംപ്രേക്ഷണം ഇതാ ആരംഭിക്കുകയായി. ലണ്ടണ്‍, ബര്‍മിംഗ്ഹാം എന്നിവിടങ്ങളില്‍ നടന്ന ഒഡിഷനുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥികളും, യുക്മ സ്റ്റാര്‍ സിംഗര്‍ ചരിത്രത്തില്‍ ആദ്യമായി ഇതര യൂറോപ്യന്‍ രാജ്യങ്ങളായ സ്വിറ്റ്‌സര്‍ലന്‍ഡ് (ബാസില്‍), റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് (ഡബ്ലിന്‍) എന്നിവിടങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവരും ഉള്‍പ്പെടെ പതിനഞ്ചു ഗായകരാണ് ആദ്യ റൗണ്ടില്‍ മത്സരിക്കുന്നത്.

യുക്മ കലാമേളകള്‍ കഴിഞ്ഞാല്‍ യു.കെ.മലയാളികള്‍ക്കിടയിലെ ഏറ്റവും ജനപ്രിയമായ പരിപാടി ഏതെന്ന ചോദ്യത്തിന് ‘യുക്മ സ്റ്റാര്‍ സിംഗര്‍ മ്യുസിക്കല്‍ റിയാലിറ്റി ഷോ’ എന്ന ഒരുത്തരമേയുള്ളൂ. മാസങ്ങള്‍ നീണ്ട അണിയറ പ്രവര്‍ത്തനങ്ങളുടെ അഭിമാനകരമായ തിരുമുല്‍ക്കാഴ്ചയെന്നോണം പ്രഥമ സ്റ്റേജിലെ ആദ്യ റൗണ്ട് മത്സരങ്ങളുടെ ടെലികാസ്റ്റ് തുടങ്ങിക്കഴിഞ്ഞു. ഡിസംബര്‍ പതിനഞ്ചാംതീയതി വെള്ളിയാഴ്ച മുതല്‍ ഗ്രാന്‍ഡ്ഫിനാലെ വരെയുള്ള എല്ലാ വെള്ളിയാഴ്ചകളിലും ചിട്ടയായി ഗര്‍ഷോം ടി വി യിലൂടെ ഓരോ എപ്പിസോഡുകളും സംപ്രേക്ഷണം ചെയ്യുന്നതാണ്. കഴിഞ്ഞ വെള്ളിയാഴ്ച ടെലികാസ്‌റ് ചെയ്ത ആദ്യ എപ്പിസോഡിന്റെ യുട്യൂബ് ലിങ്ക് ആണ് യുക്മ ഈ വാര്‍ത്തക്കൊപ്പം യൂറോപ്പിലെ മലയാളി സംഗീത പ്രേമികളുടെ മുന്നിലേക്കെത്തിക്കുന്നത്.

ബിര്‍മിംഗ്ഹാമിനടുത്തുള്ള വൂള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ. ആസ്ഥാനമന്ദിരത്തില്‍ വച്ച് നവംബര്‍ നാലാംതീയതി ശനിയാഴ്ചയായിരുന്നു ആദ്യ സ്റ്റേജ് ഷൂട്ടിംഗ് നടന്നത്. രണ്ട് റൗണ്ട് മത്സരങ്ങളായിരുന്നു ആദ്യ വേദിയില്‍ അരങ്ങേറിയത്. മത്സരാര്‍ത്ഥികളുടെ ഏറ്റവും പ്രിയഗാനം പാടുവാന്‍ അവസരമൊരുക്കികൊണ്ടു ‘ഇഷ്ട്ടഗാനം’ റൗണ്ട് ആണ് ആദ്യത്തേത്.

റെഡ്ഡിങ്ങില്‍നിന്നുള്ള അമിത ജനാര്‍ദ്ദനന്‍ ആണ് ആദ്യ ഗായിക. തുടര്‍ന്ന് ഹള്ളില്‍നിന്നുള്ള സാന്‍ തോമസ് ജോര്‍ജ്, കെന്റില്‍നിന്നുള്ള അനു ജോസ് എന്നിവര്‍ തങ്ങളുടെ ഇഷ്ടഗാനങ്ങളുമായി എത്തുന്നു. തുടക്കം മുതല്‍ ഓരോ എപ്പിസോഡുകളും കണ്ടും കേട്ടും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കണെമെന്ന് അഭ്യര്‍ത്ഥിക്കുന്നു. യൂറോപ്പിന്റെ മണ്ണിലെ മലയാള സംഗീത പ്രതിഭകളുടെ അങ്കംകുറിക്കല്‍ സര്‍ഗ്ഗധനരായ കൂടുതല്‍ ഗായകരെ വരുംവര്‍ഷങ്ങളില്‍ കണ്ടെത്താനുള്ള ശേഷി യുക്മക്ക് പകരും എന്നതില്‍ സംശയമില്ല. ആദ്യ എപ്പിസോഡിലെ ഗാനങ്ങള്‍ താഴെ കാണാം…

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.