ജോയ് അഗസ്തി: യുക്മക്ക് വേണ്ടിയുക്മ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടത്തുന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ ആയ ‘ഗര്‍ഷോം ടീ.വിയുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2’വിന്റെ ആദ്യ രണ്ട് റൌണ്ട് മത്സരങ്ങള്‍ കഴിഞ്ഞ ഞായറാഴ്ച്ച വാത്സാളിലെ ക്‌നാനായ സെന്ററില്‍ വച്ച് നടന്നു. വിശാലമായ ഓഡിറ്റോറിയത്തില്‍ ഗര്‍ഷോം ടീ.വി ടീം പ്രത്യേകമായി ഒരുക്കിയ സ്റ്റുഡിയോയിലായിരുന്നു മത്സരം. ഏറെ പ്രശസ്തമായ ഐഡിയാ സ്റ്റാര്‍ സിംഗര്‍ മത്സരത്തോട് കിടപിടിക്കത്തക്കവിധത്തിലായിരുന്നു സ്റ്റുഡിയോ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നത്. മത്സരാര്‍ത്ഥികള്‍ ലൈവായി പാടുകയും പ്രഗല്‍ഭരായ വിധികര്‍ത്താക്കള്‍ പാട്ടിന്റെ പോരായ്മകള്‍ കൃത്യമായി മത്സരാര്‍ത്ഥികള്‍ക്ക് വിവരിച്ച് കൊടുക്കുകയും, അവക്ക് മാര്‍ക്കിടുകയും ചെയ്യുന്ന ഒരു റിയാലിറ്റി ഷോ, മത്സരാര്‍ത്ഥികള്‍ക്കും അത് വീക്ഷിക്കാന്‍ എത്തിയവര്‍ക്കും ഒരു പുത്തന്‍ അനുഭവം തന്നെയായിരുന്നു.
ഈ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താക്കളായി എത്തിയത് യുകെയിലെ പ്രശസ്തരും പ്രഗല്‍ഭരുമായ വ്യക്തികള്‍ തന്നെയായിരുന്നു. തൃപ്പൂണിത്തുറ ആര്‍.എല്‍.വി സംഗീത കോളേജില്‍ പഠിച്ച് ആ വര്‍ഷത്തെ കേരളത്തിലെ തന്നെ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കി പിന്നീട് സംഗീത അദ്ധ്യാപകനായി മാറിയ സണ്ണി സാറായിരുന്നു ഒരു വിധികര്‍ത്താവ്. അദ്ദേഹത്തോ!ടൊപ്പം യുകെയിലെ അറിയപ്പെടുന്ന ഗായകനായ ശ്രീ. ഫഹദും ചേര്‍ന്നപ്പോള്‍ വിധി നിര്‍ണ്ണയം കുറ്റമറ്റതായി. സംഗീത കച്ചേരികള്‍ നടത്തുന്ന സണ്ണി സാര്‍ കര്‍ണ്ണാട്ടിക് സംഗീതത്തില്‍ ഏറെ അവഗാഹമുള്ള വ്യക്തിയാണു. ഇപ്പോള്‍ ബ്രിസ്റ്റോളില്‍ കുടുംബസമേതം താമസിക്കുന്നു.
യുകെയിലെ മലയാളി സമൂഹത്തില്‍ അറിയപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ഉത്തരേന്ത്യന്‍ കമ്മ്യൂണിറ്റികളില്‍ ഏറെ പ്രശസ്തനായ ഒരു ഗായകനാണ് ശ്രീ. ഫഹദ്. ഇന്‍ഡ്യയിലെ പ്രഗല്‍ഭരായ പാട്ടുകാര്‍ക്കൊപ്പം അറേബ്യന്‍ രാജ്യങ്ങളിലും, ബെല്‍ജിയയം പോലുള്ള യുറോപ്യന്‍ രാജ്യങ്ങളിലും നിരവധി സ്റ്റേജുകളില്‍ പാടിയിട്ടുള്ള ശ്രീ. ഫഹദ് ഒന്‍പത് വര്‍ഷമായി യുകെയില്‍ എത്തിയിട്ട്. ഹിന്ദി ഗാനങ്ങളോടുള്ള താല്‍പ്പര്യവും പ്രാവീണ്യവുമാണ് ഇദ്ദേഹത്തെ ഹിന്ദിക്കാര്‍ക്കിടയില്‍ പ്രിയങ്കരനാക്കിയത്.
ഓഡിഷനിലേക്ക് ആകെ ലഭിച്ച 32 അപേക്ഷകര്‍ പാടി റെക്കാര്‍ഡു ചെയ്തയച്ച ഗാനങ്ങള്‍ പരിശോധിച്ച് അതില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗായകരാണ് ആദ്യ വേദിയില്‍ മാറ്റുരക്കാനെത്തിയത്. ജീവിതത്തിന്റെ തികച്ചും വ്യത്യസ്ഥങ്ങളായ മേഖലകളില്‍ നിന്നും വന്ന മത്സരാര്‍ഥികള്‍ ശ്രോതാക്കള്‍ക്കു നല്ലൊരു സംഗീത വിരുന്നൊരുക്കി. സുവര്‍ണ്ണ ഗീതങ്ങള്‍, ചടുല ഗീതങ്ങള്‍ എന്നീ രണ്ട് റൌണ്ട് മത്സരങ്ങളാണ് ആദ്യ വേദിയില്‍ ഇന്നലെ ചിത്രീകരിച്ചത്. ഇനിയും ഗ്രാന്‍ഡ് ഫിനാലെയുള്‍പ്പെടെ മൂന്ന് വേദികള്‍ കൂടിയാണ് ബാക്കിയുള്ളത്. ഗ്രാന്‍ഡ് ഫിനാലേയില്‍ മുഖ്യ ജഡ്ജായി എത്തുന്നത് മലയാളത്തിലെ പ്രശസ്തനായ ഒരു പിന്നണി ഗായകനായിരിക്കും. കഴിഞ്ഞ വര്‍ഷം നടന്ന യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ വണ്ണിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ മുഖ്യ വിധികര്‍ത്താവായി എത്തിയത് ശ്രീമതി. കെ. എസ് ചിത്രയായിരുന്നു.
ഗര്‍ഷോം ടീ.വിയുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ടൂവിന്റെ എല്ലാ മത്സരങ്ങളും എഡിറ്റിംഗിന് ശേഷം ഡിസംബര്‍ പകുതിയോടെ ഗര്‍ഷോം ടീ.വിയില്‍ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. അടുത്ത റൌണ്ട് മത്സരങ്ങള്‍ ഫെബ്രുവരി ആറിനു നടത്തുവാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. യുക്മ നാഷണല്‍ സെക്രട്ടറിയും സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 പ്രൊഡക്ഷന്‍ സൂപ്പര്‍വൈസറുമായ ശ്രീ. സജീഷ് ടോം, യുക്മ നാഷണല്‍ വൈസ് പ്രസിഡന്റും സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറുമായ ശ്രീ. മാമ്മന്‍ ഫിലിപ്പ്, ഗര്‍ഷോം ടീ. വി മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ജോമോന്‍ കുന്നേല്‍, യുക്മാ മിഡ്‌ലാന്റ്‌സ് റീജിയണല്‍ പ്രസിഡന്റ് ശ്രീ. ജയകുമാര്‍ നായര്‍ തുടങ്ങി നിരവധി പേര്‍ ചിത്രീകരണത്തിന് വേണ്ട സഹായവുമായി ആദ്യാവസാനം ഉണ്ടായിരുന്നു.
സ്റ്റാര്‍ സിംഗര്‍ സീസണ്‍ ടൂവിന്റെ ചീഫ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ശ്രീ. ഹരീഷ് പാലാ, ജോയിന്റെ കോ ഓര്‍ഡിനേറ്റേഴ്‌സായ ശ്രീ. റോയ് കാഞ്ഞിരത്താനം, ശ്രീ, ജോയ് ആഗസ്തി എന്നിവര്‍ ചിത്രീകരണത്തിന് നേതൃത്വം നല്‍കി. ചിത്രീകരണത്തിന്റെ ടെക്‌നിക്കല്‍ കോ ഓര്‍ഡിനേറ്റേഴ്‌സായി ശ്രീ. സോജി ജോസും ശ്രീ. വെത്സും, സൌണ്ട് എഞ്ചിനീയര്‍ സിനോ തോമസ്സും (ശ്രുതി ലൈറ്റ് ആന്‍ഡ് സൌസൌണ്ട്), കീബോര്‍ഡ് ആര്ടിസ്ടായി ശ്രീ.സാബു ജോസും പ്രവര്‍ത്തിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല